താരാകല്യാണ്‍ അഭിനയം നിര്‍ത്തുന്നു; കാരണം ഇതാണ്

By Web DeskFirst Published Dec 29, 2016, 7:33 AM IST
Highlights

സിനിമാ അഭിനയം തനിക്ക് സന്തോഷം നല്‍കുന്നില്ലെന്ന് നടി താരാകല്യാണ്‍.  തന്നേക്കാള്‍ ഏറെ പ്രായക്കൂടുതലുള്ള നടന്മാരുടെ അമ്മവേഷം തുടര്‍ച്ചയായി ചെയ്യേണ്ടി വരുന്നത് മടുപ്പിക്കുന്നെന്നും 20 കളുടെ മദ്ധ്യത്തില്‍ പോലും മൂന്ന് മടങ്ങ് പ്രായക്കൂടുതലുള്ള നടന്മാര്‍ക്ക് അമ്മയാകേണ്ടി വന്നിട്ടുണ്ടെന്നും ഇപ്പോഴും അതു തന്നെയാണ് ചെയ്യേണ്ടി വരുന്നതെന്നും നടി പറഞ്ഞു. 

മുഖ്യധാരയില്‍ ചെറിയ വേഷം നല്‍കി തന്നെ പാര്‍ശ്വവല്‍ക്കരിക്കുകയാണ്. കരിയറില്‍ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമായി ചൂണ്ടിക്കാണിക്കപ്പെടേണ്ട റോള്‍ ഇതുവരെ വന്നില്ലെന്നും താരം പറഞ്ഞു. ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരാ കല്യാണ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഇതുവരെ റോളുകള്‍ക്ക് വേണ്ടി പിന്നാലെ പോയിട്ടില്ല. വരുന്നതിനോട് 100 ശതമാനം സമര്‍പ്പണം നല്‍കി അവതരിപ്പിക്കുകയാണ് ചെയ്യാറ്.

സീരിയലില്‍ തന്നെ പതിവില്‍ നിന്നും മാറ്റിയത് ഹലോ കുട്ടിച്ചാത്തനിലെ ഗ്‌ളാമറസായ ദുഷ്ട കഥാപാത്രമാണ്. കൃഷ്ണതുളസിയിലെ പാവമായ മല്ലികയും ഹലോ കുട്ടിച്ചാത്തനിലെ പാപ്പമ്മാളും തമ്മില്‍ ഏറെ വ്യത്യസമുണ്ട്. പാപ്പമ്മാളെ അവതരിപ്പിക്കാന്‍ നൃത്തം സഹായകരമായെന്നും പറഞ്ഞു. നൃത്തം ഏറെ ഇഷ്ടപ്പെടുന്ന താന്‍ എന്ത് നഷ്ടപ്പെടുത്തിയാലും നൃത്തത്തിനുള്ള അവസരം ഒഴിവാക്കാറില്ലെന്നും പറഞ്ഞു.

 

click me!