
സാമൂഹിക പ്രതിബദ്ധത ഫണ്ട് (സിഎസ്ആർ) ഉപയോഗിച്ച് ഏരീസ് ഗ്രൂപ്പ് നിർമ്മിക്കുന്ന 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ചിത്രത്തിന്റെ പൂജ പുനലൂർ ഐക്കരക്കോണം പൂങ്ങോട് ശിവക്ഷേത്രത്തിൽ വെച്ച് നടന്നു. നടി പ്രിയങ്ക നായർ, സംവിധായകൻ ബോബൻ സാമുവേൽ തുടങ്ങിയവരും രാഷ്‍ട്രീയ സാമൂഹിക,സാംസ്‌കാരിക രംഗത്തെ മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
ബിജു മജീദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇൻഡിവുഡ് ടാലെന്റ് ഹണ്ട് ദേശീയ തലത്തിൽ നടത്തിയ ഓഡിഷനുകളിൽ നിന്ന് തെരഞ്ഞെടുത്ത ഇരുപത് പ്രതിഭകളോട് ഒപ്പം സിനിമ രംഗത്തെ പ്രമുഖരും അഭിനയിക്കും. ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹനും പ്രഭിരാജ് നടരാജനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ കെ ഷിബു രാജ് എഴുതിയിരിക്കുന്നു. ക്യാമറ - പി സി ലാൽ. സംഗീത സംവിധാനം-ബിജു റാം, എഡിറ്റിംഗ് - ജോൺസൻ ഇരിങ്ങോൾ, പ്രൊഡക്ഷൻ കൺട്രോളർ - അനിൽ അങ്കമാലി. വർക്കല, പുനലൂർ, ഒറ്റപ്പാലം എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിൽ സിനിമ ചിത്രീകരിക്കും.
എം. പദ്‍മകുമാര്‍ സംവിധാനം ചെയ്‍ത് പ്രിയങ്ക നായർ പ്രധാന വേഷത്തിൽ അഭിനയിച്ച ‘ജലമാണ്' ഏരീസ് ഗ്രൂപ്പ് സാമൂഹിക പ്രതിബദ്ധത ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച ആദ്യ ചിത്രം. ലോകത്തിൽ ആദ്യമായി ഒരു കോർപ്പറേറ്റ് കമ്പനി സാമൂഹിക ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ചിത്രമായിരുന്നു ജലമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. അന്താരാഷ്‍ട്രതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിലെ ഗാനങ്ങൾ ഓസ്‍കറിലെ 'ബെസ്റ്റ് ഒറിജിനൽ സോങ്' വിഭാഗത്തിലെ പ്രാഥമിക ചുരുക്കപട്ടികയിൽ ഇടം നേടിയിരുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ