സോഷ്യല്‍ മീഡിയയില്‍ വരാതിരിരുന്നതിന് ഐശ്വര്യക്ക് കാരണങ്ങളുണ്ട്! VIDEO

Web Desk |  
Published : Jun 01, 2018, 03:23 PM ISTUpdated : Oct 02, 2018, 06:32 AM IST
സോഷ്യല്‍ മീഡിയയില്‍ വരാതിരിരുന്നതിന് ഐശ്വര്യക്ക് കാരണങ്ങളുണ്ട്! VIDEO

Synopsis

സോഷ്യല്‍ മീഡിയയില്‍ വരാതിരിരുന്നതിന് ഐശ്വര്യക്ക് കാരണങ്ങളുണ്ട്!

സിനിമാ ലോകവും സോഷ്യല്‍ മീഡിയയും തമ്മില്‍ ഇപ്പോള്‍ അനിഷേധ്യമായ ബന്ധമാണുള്ളത്. ഓരോ താരങ്ങളും അവരവരുടെ സ്വീകാര്യതയെ അളക്കുന്നതുപോലും ഒരുപക്ഷെ സോഷ്യല്‍ മീഡിയയിലെ ഫോളോവേഴ്സിനെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും. സിനിമാ പ്രൊമോഷന്‍ മുതല്‍ സ്വന്തം വീട്ടുകാര്യങ്ങള്‍ വരെ നേരിട്ട് ആരാധകരുമായി പങ്കുവയ്ക്കാനുള്ള പ്ലാറ്റ്ഫോം കൂടിയാണ് സോഷ്യല്‍മീഡിയ. ഇന്ന് ഇന്ത്യയില്‍ സോഷ്യല്‍മീഡിയയുമായി ബന്ധമില്ലാത്ത താരങ്ങള്‍ വിരളമാണെന്നു തന്നെ പറയാം.

എന്നാല്‍ അങ്ങനെ സോഷ്യല്‍മീഡിയുമായി ബന്ധമില്ലാതിരുന്ന ഒരു താരമയിരുന്നു ബോളിവുഡിലെ എക്കാലത്തെയും സുന്ദരിയായ ഐശ്വര്യ ബച്ചന്‍. ഇത്രയും കാലം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നില്ല ഐശ്വര്യ.  കഴിഞ്ഞ മെയ് 11നാണ് ഐശ്വര്യ ബച്ചന്‍ ഇന്‍സ്റ്റഗ്രമില്‍ ആദ്യമായി അക്കൗണ്ട് തുറന്നത്. ആദ്യമായി മകള്‍ ആരാധ്യയോടൊപ്പമുള്ള ചിത്രമായിരുന്നു ഐശ്വര്യ ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ചത്. ഇതിനോടകം 3.3  മില്യണ്‍ ഫോളോവേഴ്സാണ് ഐശ്വര്യക്കുള്ളത്. കാന്‍ ചലച്ചിത്രമേളയില്‍ റെഡ്കാര്‍പ്പെറ്റില്‍ നിന്നുള്ള ചിത്രങ്ങളായിരുന്നു ഐശ്വര്യ റായ് ബച്ചന്‍ അന്ന്  പങ്കുവച്ചത്. കാനില്‍ വച്ച് അസോസിയേറ്റ് പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ റായ് താന്‍ സോഷ്യല്‍ മീഡിയയില്‍ എത്താന്‍ വൈകിയതിന്‍റെ കാരണവും വ്യക്തമാക്കിയത്.

സോഷ്യല്‍ മീഡിയകൊണ്ട് ഏറെ ഉപയോഗങ്ങളുണ്ട്. എല്ലാവരുമായി ഇടപെടാന്‍ കഴിയുന്നതില്‍ വളരെ സന്തോഷമുണ്ട്. ഇത്രയും വലിയ ഒരു പ്ലാറ്റ്ഫോം  മറ്റൊന്നുമില്ല, എല്ലാ കാര്യങ്ങളും ഇവിടെ പങ്കുവയ്ക്കാന്‍ സാധിക്കും. സോഷ്യല്‍ മീഡിയയുടെ ഭാഗമാകാതിരിക്കാന്‍ നമുക്ക് ഇപ്പോള്‍ സാധിക്കില്ലെന്ന് ഞാനും സമ്മതിക്കുന്നു. അതുകൊണ്ട് മാത്രം എനിക്ക് സോഷ്യല്‍ മീഡിയയിലേക്ക് വരണമെന്ന് തോന്നിയിട്ടില്ല. ഇന്നത്തെയും നാളത്തെയും ആശയവിനിമയ മാധ്യമമായിരിക്കും ഇത്.

നമ്മുടെ പ്രശസ്തിയും എല്ലാം സോഷ്യല്‍ മീഡിയയിലാണ് എന്നതാണ് ഇന്നത്തെ അവസ്ഥ.  ഏതെങ്കിലും ഒരിടത്ത് ചുറ്റിക്കറങ്ങാന്‍ എനിക്കിഷ്ടമല്ല. എന്‍റെ പ്രശസ്തിയും സമൂഹത്തിലെ മൂല്യവും തീരുമാനിക്കേണ്ടത് സോഷ്യല്‍ മീഡിയ അല്ലെന്ന് താന്‍ കരുതുന്നു. പക്ഷെ ഒടുവില്‍ എനിക്കും അതിലേക്ക് വരേണ്ടി വന്നു. ഇതൊക്കെയാണെങ്കിലും ഇന്‍സ്റ്റഗ്രാം ഉപയോഗിക്കാന്‍ ഏറെ എളുപ്പമാണെന്നതാണ് തന്നെ ഇതിലേക്ക് ആകര്‍ഷിച്ചതെന്നും ഐശ്വര്യ റായ് പറഞ്ഞു. ഐശ്വര്യ സോഷ്യല്‍ മീഡിയില്‍ നിന്ന് മാറിനില്‍ക്കുമ്പോഴും ഭര്‍ത്താവ് അഭിഷേക് ബച്ചന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഐശ്വര്യക്കും മകള്‍ക്കുമെതിരായ പരാമര്‍ശങ്ങള്‍ക്കെല്ലാം മറുപടി കൊടുക്കാന്‍ ബച്ചന്‍ മറക്കാറില്ല.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മലയാള സിനിമയുടെ നവഭാവുകത്വം ചർച്ച ചെയ്‍ത് ഓപ്പൺ ഫോറം
നാല് വിഖ്യാത സംവിധായകര്‍ക്ക് കേന്ദ്രം വിസ നിഷേധിച്ചു, സിനിമകൾ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കാനായില്ല: റസൂൽ പൂക്കുട്ടി