മകളുടെ ചുണ്ടില്‍ ചുംബിച്ച ഐശ്വര്യയെ വേട്ടയാടി സോഷ്യല്‍ മീഡിയ

Web Desk |  
Published : May 18, 2018, 06:29 PM ISTUpdated : Jun 29, 2018, 04:22 PM IST
മകളുടെ ചുണ്ടില്‍ ചുംബിച്ച ഐശ്വര്യയെ വേട്ടയാടി സോഷ്യല്‍ മീഡിയ

Synopsis

മകളുടെ ചുണ്ടില്‍ ചുംബിച്ച ഐശ്വര്യയെ വേട്ടയാടി സോഷ്യല്‍ മീഡിയ

കാന്‍ ചലച്ചിത്ര മേളയിലെ സ്ഥിരം സന്നിദ്ധ്യമാണ് ഐശ്വര്യ റായ് ബച്ചന്‍. തന്‍റെ സൗന്ദര്യത്തിന്  വസ്ത്രങ്ങള്‍കൊണ്ട് മാറ്റുകൂട്ടുന്നതില്‍ എപ്പോഴും ശ്രദ്ധിക്കുന്ന താരം കാനിലെ രണ്ട് ദിവസവും റെഡ് കാര്‍പ്പെറ്റിനെ ഞെട്ടിച്ചുകൊണ്ട് സില്‍വര്‍ ക്വീന്‍ ഡ്രസിലാണ് എത്തിയത്. ആരാധകരുടെ മനംകവരുകയായിരുന്നു റാമി കൈഡി കൗച്ചറില്‍ 44കാരിയായ ഐശ്വര്യ. നേരത്തെ പര്‍പ്പ്ള്‍ കളര്‍ ലിപ്സ്റ്റിക് അണി‌ഞ്ഞെത്തി ഐശ്വര്യ കാനില്‍ വ്യത്യസ്തയായിരുന്നു. കാനിലെ ആദ്യ ദിവസം ബട്ടര്‍ഫ്ലൈ ഗൗണ്‍ ആണ് ഐശ്വര്യ അണിഞ്ഞിരുന്നത്.

എന്നാല്‍ ഇത്തവണത്തെ കാനില്‍ നിന്ന് വിവാദവും ഐശ്വര്യക്കൊപ്പമുണ്ട്. ഇത്തവണത്തെ കാനിലേക്ക് ഐശ്യവര്യ എത്തിയത് മകള്‍ ആരാധ്യക്കൊപ്പമായിരുന്നു. മേളയ്ക്കിടെ മകളുടെ ചുണ്ടില്‍ ചുംബിക്കുന്ന ചിത്രം ഐശ്വര്യ ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ചിരുന്നു.  അതിരുകളില്ലാതെ നിന്നെ ഞാന്‍ സ്നേഹിക്കുന്നു... ലോകത്തെ ഏറ്റവും സന്തോഷവതിയായ അമ്മ, എന്ന തലക്കെട്ടോടു കൂടിയായിരുന്നു ചിത്രം പ്രസിദ്ധീകരിച്ചത്. എന്നാല്‍ കടുത്ത ഭാഷയിലാണ് സോഷ്യല്‍ മീഡിയ ഇതിനോട് പ്രതികരിച്ചത്. 

താന്‍ മകളെ സ്നേഹിക്കുന്നുവെന്ന് അഭിനയിക്കുകയാണ് ഐശ്വര്യയെന്ന് ചിലര്‍ പറയുന്നു. താങ്കള്‍ ഒരു അമ്മയല്ലെന്ന് ചിലര്‍ പറയുന്നു. കൊച്ചുകുട്ടികളുടെ ചുണ്ടില്‍ ചുംബിക്കുന്നത് തെറ്റാണെന്ന് ഇവര്‍ പറയുന്നു. ആരാധ്യ സ്വന്തം മകള്‍ തന്നെയാണോ എന്നാണ് ചിലരുടെ ചോദ്യം. ഇതിനെല്ലാം എതിര്‍വാദങ്ങളും കമന്‍റില്‍ സജീവമാണ്. ഒരു പണിയുമില്ലാത്തവരാണ് വിമര്‍ശനവുമായി എത്തുന്നതെന്ന് ഇവര്‍ പറയുന്നു. അമ്മയും കുഞ്ഞും തമ്മിലുള്ള നിശ്കളങ്കമായ ബന്ധത്തെ മറ്റൊരു രീതിയില്‍ കാണുന്നത് മാനസിക രോഗമാണെന്നും ഐശ്വര്യയെ പിന്തുണച്ച് ആരാധകര്‍ മറുപടി കൊടുക്കുന്നു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ചലച്ചിത്രമേളയിൽ നിറഞ്ഞോടി 'കേരള സവാരി'; സൗജന്യ സർവീസ് പ്രയോജനപ്പെടുത്തിയത് 8400 പേർ
'ഇത്രയും മികച്ച കലാകാരനെ ഇന്ത്യൻ സിനിമാ ലോകത്തിന് നഷ്ടപ്പെട്ടതിൽ സങ്കടം'; അനുശോചനം അറിയിച്ച് നടൻ കരുണാസ്