'കൊച്ചുണ്ണി' ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബില്‍ എത്തിയേക്കാമെന്ന് അജു വര്‍ഗീസ്

Published : Oct 15, 2018, 11:15 PM IST
'കൊച്ചുണ്ണി' ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബില്‍ എത്തിയേക്കാമെന്ന് അജു വര്‍ഗീസ്

Synopsis

മലയാളസിനിമാലോകം ചെറുതാണെന്നും ഇവിടെ ചെറിയ സിനിമകളേ ചെയ്യാന്‍ പാടുള്ളൂ എന്നുമുള്ള ചിന്തയാണ് കൊച്ചുണ്ണി തിരുത്തിയതെന്ന് സഞ്ജയ്

നിവിന്‍ പോളി നായകനായ 'കായംകുളം കൊച്ചുണ്ണി' ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബില്‍ എത്തുന്ന ചിത്രം ആയേക്കാമെന്ന് അജു വര്‍ഗീസ്. ചിത്രത്തിന്റെ വിജയാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അജു. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ സഞ്ജയും റോഷന്‍ ആന്‍ഡ്രൂസും നിവിന്‍ പോളിയും മറ്റ് അണിയറ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

മലയാളസിനിമാലോകം ചെറുതാണെന്നും ഇവിടെ ചെറിയ സിനിമകളേ ചെയ്യാന്‍ പാടുള്ളൂ എന്നുമുള്ള ചിന്തയാണ് കൊച്ചുണ്ണി തിരുത്തിയതെന്ന് സഞ്ജയ് പറഞ്ഞു. ആ ധാരണ തെറ്റാണെന്ന് ഞങ്ങളെ ബോധ്യപ്പെടുത്തിയത് പ്രേക്ഷകരാണ്. ഉയര്‍ന്ന ബജറ്റില്‍ ഇനിയും സിനിമകള്‍ ചെയ്യാന്‍ കൊച്ചുണ്ണി പ്രചോദനമാണ്, സഞ്ജയ് പറഞ്ഞു.

രണ്ട് വര്‍ഷത്തെ പ്രയത്‌നം ചിത്രത്തിന് പിന്നില്‍ ഉണ്ടെന്നും അത് വിജയിപ്പിച്ചതിന് ഓരോ പ്രേക്ഷകരോടും നന്ദിയുണ്ടെന്നും റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. മാസങ്ങള്‍ നീണ്ട ഒരുപാട് പേരുടെ അധ്വാനം ചിത്രത്തിന് പിന്നില്‍ ഉണ്ടെന്നും നല്ല റിപ്പോര്‍ട്ടുകളാണ് എവിടെനിന്നും ലഭിക്കുന്നതെന്നും നിവിന്‍ പോളി പറഞ്ഞു. മികച്ച കളക്ഷനുണ്ട്. 'റെക്കോര്‍ഡുകളൊക്കെ തകര്‍ത്താണ് കൊച്ചുണ്ണിയുടെ മുന്നോട്ടുപോക്ക്. പ്രേക്ഷകര്‍ക്ക് നന്ദി', നിവിന്‍ കൂട്ടിച്ചേര്‍ത്തു.

 

PREV
click me!

Recommended Stories

ഇക്കുറി ബോക്സ് ഓഫീസ് മിന്നിക്കുമോ നിവിന്‍? അഡ്വാന്‍സ് ബുക്കിംഗില്‍ പ്രതികരണം എങ്ങനെ? 'സര്‍വ്വം മായ' ഇതുവരെ നേടിയത്
മോളിവുഡിന്‍റെ സര്‍പ്രൈസ് എന്‍ട്രി! ഈ വര്‍ഷം ഏറ്റവും കളക്ഷന്‍ നേടിയ 10 ചിത്രങ്ങള്‍? കളക്ഷന്‍ കണക്കുകള്‍