യുവാക്കളുടെ മനംകവരുന്ന ഗാനം: 'ലവകുശ'യില്‍ ഗായകരായി അജുവും നീരജും

Web Desk |  
Published : Aug 30, 2017, 02:30 PM ISTUpdated : Oct 04, 2018, 07:46 PM IST
യുവാക്കളുടെ മനംകവരുന്ന ഗാനം: 'ലവകുശ'യില്‍ ഗായകരായി അജുവും നീരജും

Synopsis

തമാശകളില്‍ മാത്രം നിറഞ്ഞു നിന്ന അജുവര്‍ഗ്ഗീസും നീരജ്‌ മാധവും ഗായകരായി എത്തുന്നു. ലവകുശ എന്ന ചിത്രത്തിലൂടെയാണ്‌ ഇരുവരും ഗായകരായി അരങ്ങേറ്റം കുറിക്കുന്നത്‌. ഗോപി സുന്ദര്‍ ഈണമിട്ട ഈ പാട്ട്‌ യുവാക്കള്‍ക്ക്‌ ഏറെ ഇഷ്ടമാകുമെന്ന്‌ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. മുപ്പതോളം കലാകാരന്മാര്‍ അണിനിരക്കുന്ന ഈ പാട്ട്‌ രംഗത്തിന്റെ നൃത്തം ചിട്ടപ്പെടുത്തിയത്‌ വൃന്ദ മാസ്റ്ററാണ്‌. ചെന്നൈയില്‍ അഞ്ചു രാത്രികളിലാണ്‌ പാട്ടിന്റെ രംഗം ചിത്രീകരിച്ചത്‌. 

നടന്‍ നീരജ്‌ മാധവ്‌ ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണിത്‌. ചിത്രം കോമഡി എന്റര്‍ടെയ്‌നറാണ്‌. ദീപ്‌തി സതിയാണ്‌ നായികയായി എത്തുന്നത്‌. മണിയന്‍പിള്ള രാജു, ഹരീഷ്‌ കണാരന്‍, ബാല തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

നീ കോ ഞാ എന്ന ചിത്രത്തിന്‌ ശേഷം ഗിരീഷ്‌ മനോ സംവിധാനം. ജെയ്‌സണ്‍ ഇളംകുളം നിര്‍മ്മിക്കുന്ന ചിത്രം കൊളംബോ,ചെന്നൈ,പാലക്കാട്‌,കൊച്ചി എന്നിവിടങ്ങളിലാണ്‌ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പ്രഖാശ്‌ വേലായുധം ആണ്‌ ഛായാഗ്രാഹകന്‍. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മലയാളത്തിലെ ത്രില്ലിംങ്ങ് മിസ്റ്ററി ചിത്രം ഒടിടിയിലേക്ക്, സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു
പതിനെട്ടാം ദിവസം 16.5 കോടി, കളക്ഷനില്‍ അത്ഭുതമായി ധുരന്ദര്‍