
തിരുവനന്തപുരം:തനിക്കെതിരെ മീ ടൂ ക്യാമ്പെയ്നിലൂടെ വെളിപ്പെടുത്തല്‍ നടത്തിയ ദിവ്യ ഗോപിനാഥിന്‍റെ ആരോപണങ്ങളില്‍ പകുതിയിലധികവും അസത്യമെന്ന് അലന്‍സിയര്‍. താൻ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും എല്ലാവരോടും സൗഹാർദപരമായാണ് പെരുമാറിയതെന്നുമാണ് ദിവ്യ ഗോപിനാഥിന്‍റെ ആരോപണങ്ങള്‍ക്കെതിരെയുള്ള അലൻസിയറിന്‍റെ വിശദീകരണം.
തന്‍റെ നാലാമത്തെ ചിത്രത്തിലാണ് അലന്‍സിയറുമായി ഒന്നിക്കേണ്ടി വന്നതെന്നും പ്രസ്തുത ചിത്രത്തിന്‍റെ സെറ്റില്‍ വെച്ചായിരുന്നു ലൈംഗികാക്രമണം നേരിട്ടതെന്നും ദിവ്യ നേരത്തെ പേരു പറയാതെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പേരു വെളിപ്പെടുത്താതെയുള്ള ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് വ്യാപകമായ രീതിയില്‍ ആക്ഷേപിക്കപ്പെട്ടതോടെയാണ് ആ നടി താനാണെന്ന് വെളിപ്പെടുത്തലുമായി ദിവ്യ ഗോപിനാഥ് ഫേസ്ബുക്ക് ലൈവില്‍ എത്തിയത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ