മീ റ്റൂ ആരോപണം; നടി ദിവ്യ ഗോപിനാഥിനോട് പരസ്യമായി ക്ഷമ ചോദിച്ച് അലന്‍സിയര്‍

Published : Feb 20, 2019, 09:25 AM ISTUpdated : Feb 20, 2019, 09:40 AM IST
മീ റ്റൂ ആരോപണം; നടി ദിവ്യ ഗോപിനാഥിനോട് പരസ്യമായി ക്ഷമ ചോദിച്ച് അലന്‍സിയര്‍

Synopsis

ദിവ്യയോട് മാത്രമല്ല എന്‍റെ പ്രവൃത്തി മൂലം മുറിവേറ്റ എല്ലാ സഹപ്രവര്‍ത്തകരോടും ക്ഷമ ചോദിക്കുന്നതായും അലന്‍സിയര്‍

കൊച്ചി: തനിക്കെതിരെ മീ റ്റൂ ആരോപണം നടത്തിയ ദിവ്യ ഗോപിനാഥിനോട് പരസ്യമായി ക്ഷമ ചോദിച്ച് നടന്‍ അലന്‍സിയര്‍. ടൈംസ് ഓഫ് ഇന്ത്യയിലൂടെയാണ് അലന്‍സിയര്‍ ദിവ്യയോട് ക്ഷമ ചോദിച്ചത്. പരസ്യമായി ക്ഷമ ചോദിക്കണമെന്ന ദിവ്യയുടെ ആവശ്യപ്രകാരമാണ് അലന്‍സിയര്‍ ക്ഷമ ചോദിച്ചത്. എൻറെ പ്രവൃത്തികള്‍ ദിവ്യയെ വേദനിപ്പിച്ചെന്ന് തിരിച്ചറിഞ്ഞതോടെ വ്യക്തിപരമായി ദിവ്യയോട് ക്ഷമ ചോദിച്ചിരുന്നു. എന്നാല്‍ പരസ്യമായി ക്ഷമ പറയണമെന്നായിരുന്നു ദിവ്യയുടെ ആവശ്യം. 

എന്‍റെ തെറ്റിന് ക്ഷമ ചോദിക്കുന്നു. ദിവ്യയോട് മാത്രമല്ല എന്‍റെ പ്രവൃത്തി മൂലം മുറിവേറ്റ എല്ലാ സഹപ്രവര്‍ത്തകരോടും ക്ഷമ ചോദിക്കുന്നതായും അലന്‍സിയര്‍ പറഞ്ഞു. ഞാനൊരു വിശുദ്ധനല്ല. തെറ്റുകള്‍ പറ്റുന്ന സാധാരണക്കാരനായ മനുഷ്യനാണ്. തെറ്റ്  അംഗീകരിക്കുകയും ചെയ്തുപോയ പ്രവര്‍ത്തിയില്‍ പശ്ചാത്തപിക്കുകയും ചെയ്യാനാണ് കഴിയുകയെന്നും അലന്‍സിയര്‍ പറ‍ഞ്ഞു.

2018 ഒക്ടോബറിലാണ് ഒരു ബ്ലോഗ് പോസ്റ്റിലൂടെ പേര് വെളിപ്പെടുത്താതെ അലന്‍സിയറിനെതിരെ ദിവ്യ ഗുരതര ലൈംഗിക ആരോപണം നടത്തിയത്. വ്യക്തിപരമായി അലന്‍സിയറിനെ പരിചയപ്പെടുന്നത് വരെ തനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമായിരുന്നു. ചുറ്റും നടക്കുന്ന കാര്യങ്ങളോടുള്ള അദ്ദേഹത്തിന്‍റെ പുരോഗമന സമീപനം സ്വന്തം വൈകൃതം മറക്കാനാണെന്നും ദിവ്യ  ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ദിവ്യ അലന്‍സിയറിനെതിരെ താര സംഘടന 'അമ്മ'യ്ക്ക് പരാതി നല്‍കിയിരുന്നു. മീ റ്റൂ ആരോപണത്തെ തുടര്‍ന്ന് അലന്‍സിയര്‍ ചലച്ചിത്ര മേഖലയില്‍ നിന്നും അപ്രഖ്യാപിത വിലക്ക് നേരിട്ടിരുന്നു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

നെഞ്ചുപൊട്ടി വിജയ് ആരാധകർ, ദളപതിക്ക് കടുത്ത തിരിച്ചടി; അവസാന സിനിമയെന്ന് പ്രഖ്യാപിച്ച ജനനായകൻ റിലീസ് മുടങ്ങി, സ്ഥിരീകരിച്ച് നിർമാതാക്കൾ
റിലീസ് സാധ്യത മങ്ങുന്നു, വിധി നാളെയുമില്ല; ജനനായകൻ വെള്ളിയാഴ്ച എത്തില്ല ?