
മോഹന്‍ലാല്‍ നായകനാകുന്ന മേജര്‍ രവിയുടെ പുത്തന്‍ പട്ടാള ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് തെലുങ്കുതാരം അല്ലു അര്‍ജ്ജുന്റെ സഹോദരന്‍ അല്ലു സിരീഷ്. മലയാളത്തില്‍ അഭിനയിക്കണമെന്ന അല്ലു അര്‍ജുന്‍റെ മോഹത്തെ കടത്തിവെട്ടിയാണ് അല്ലു സിരീഷിന് അവസരം ലഭിച്ചത്. അതും ചേട്ടന്റെ പ്രിയ നടന്‍ മോഹന്‍ലാലിനൊപ്പം.
മേജര്‍ രവിയുടെ ‘1971 ബിയോണ്ട് ബോര്‍ഡേഴ്‌സാ’ണ് ചിത്രം. ബാഹുബലി താരം റാണ ദഗ്ഗുബട്ടി അവതരിപ്പിക്കുമെന്ന് പറയപ്പെട്ടിരുന്ന കഥാപാത്രത്തെയാണ് അല്ലു സിരീഷ് 1971 ബിയോണ്ട് ബോര്‍ഡേഴ്‌സി’ല്‍ അവതരിപ്പിക്കുന്നത്. മോഹന്‍ലാല്‍ മൂന്ന് ഗെറ്റപ്പുകളിലും ഡബിള്‍ റോളിലുമെത്തുന്ന ചിത്രമാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്. രാജസ്ഥാന്‍, കശ്മീര്‍, പഞ്ചാബ് ഉഗാണ്ട എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന സിനിമ രാജ്യാന്തര സ്വഭാവമുള്ള വാര്‍ മുവി ആയിരിക്കുമെന്നാണ് സൂചന. 1971 ലെ ഇന്ത്യാപാക് യുദ്ധകാലത്ത് നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം.
മേജര്‍ മഹാദേവനായും പിതാവ് മേജര്‍ സഹദേവനായുമാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. മഹാദേവന്‍ എന്ന സൈനിക ഉദ്യോഗസ്ഥനായി മോഹന്‍ലാല്‍ നാലാം തവണയാണ് മേജര്‍ രവി ചിത്രത്തില്‍ കഥാപാത്രമാകുന്നത്. മേജര്‍ രവിയുടെ ആദ്യ ചിത്രം കീര്‍ത്തി ചക്രയിലും പിന്നീട് വന്ന കുരുക്ഷേത്ര, കാണ്ഡഹാര്‍ എന്നീ സിനിമകളിലും മോഹന്‍ലാല്‍ മഹാദേവന്റെ റോളിലായിരുന്നു. റെഡ് റോസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് നിര്‍മാണം.
മലയാളത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും അത് മോഹന്‍ലാലിനൊപ്പമുള്ള ഒരു ചിത്രത്തിലൂടെ ആയതില്‍ സന്തോഷമുണ്ടെന്നും അല്ലു സിരീഷ് പറയുന്നു. ബാലതാരമായി സിനിമയിലെത്തിയ സിരീഷ് അടുത്തിടെയിറങ്ങിയ ‘ശ്രീരാസ്തു ശുഭമസ്തു’ ഉള്‍പ്പെടെ മൂന്നേമൂന്ന് ചിത്രങ്ങളിലേ സിരീഷ് അഭിനയിച്ചിട്ടുള്ളൂ. ആദ്യചിത്രമായ ‘ഗൗരവം’ തെലുങ്കിനൊപ്പം തമിഴിലും പ്രദര്‍ശനത്തി.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ