മമ്മൂട്ടിയുടെ ബിലാല്‍ വീണ്ടുമെത്തുന്നു

By Web DeskFirst Published Nov 17, 2017, 3:50 PM IST
Highlights

മമ്മൂട്ടി സ്റ്റൈലിഷ് വേഷത്തിലെത്തിയ ബിലാല്‍ ജോണ്‍ കുരിശുങ്കല്‍ വീണ്ടും എത്തുന്നു. അമല്‍ നീരദ് മമ്മൂട്ടി കൂട്ടുക്കെട്ടില്‍ പിറക്കുന്ന ചിത്രത്തിന്‍റെ പേര് ബിലാലാണ്. അമല്‍ നീരദാണ് ഇക്കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയത്.  അടുത്ത വര്‍ഷമായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. 

ഛായാഗ്രാഹകനായി ബോളിവുഡില്‍ തിളങ്ങിയ അമല്‍ നീരദ് 2007 ല്‍  ആക്ഷന്‍ ത്രില്ലര്‍ ബിഗ് ബി സംവിധാനം ചെയ്തിരുന്നു. ബിഗ് ബിയ്ക്ക് സമ്മിശ്ര പ്രതികരണമായിരുന്നു തിയേറ്ററില്‍ ലഭിച്ചത്.  പിന്നീട്  ചിത്രത്തെ പുകഴ്ത്തി പലരും രംഗത്ത് എത്തിയിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാനെ നായകനായ സി ഐഎയ്ക്ക് ശേഷമാണ് അമല്‍ നീരദ് മറ്റൊരു ചിത്രവുമായി എത്തുന്നത്.
 

click me!