അമലയ്ക്ക് രക്ഷകന്‍ ധനുഷ്; രജനീകാന്തിന് ഇഷ്ടക്കേട്

Published : Sep 03, 2016, 03:38 AM ISTUpdated : Oct 04, 2018, 11:14 PM IST
അമലയ്ക്ക് രക്ഷകന്‍ ധനുഷ്; രജനീകാന്തിന് ഇഷ്ടക്കേട്

Synopsis

രണ്ടു വര്‍ഷത്തെ പ്രണയത്തിനു ശേഷം അമലയും എ.എല്‍.വിജയിയും തമ്മിലുള്ള വിവാഹം നാട് ഒട്ടാകെ ആഘോഷിച്ചാണ് നടത്തിയത്. എന്നാല്‍ ഇരുവരും വേര്‍പിരിയുന്ന വാര്‍ത്ത അല്‍പ്പം ഞെട്ടലോടെയാണ് സിനിമലോകം കേട്ടത്. വേര്‍പിരിയലിന് കാരണമായി നിരവതി കാര്യങ്ങള്‍ പറയുന്നുണ്ട്. എങ്കിലും അമല വിശ്വാസവഞ്ചന കാണിച്ചു എന്നാണ് വിജയി പറയുന്നത്. 

ഇതിനിടയില്‍ തമിഴിലെ ഒരു നിര്‍മ്മാതവുമായി അമലയ്ക്ക് വഴിവിട്ടബന്ധം ഉണ്ടെന്നും കേട്ടിരുന്നു. ആ നിര്‍മ്മാതാവ് ധനുഷ് ആണെന്നാണ് പരക്കെയുള്ള സംസാരം. ധനുഷിന്റെ വട ചെന്നൈ എന്ന ചിത്രത്തില്‍ അമല അഭിനയിക്കാന്‍ തീരുമാനിച്ചപ്പോള്‍ മുതലാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

മാത്രമല്ല ഇരുവരും ഒന്നിച്ചു നൈറ്റ് പാര്‍ട്ടികള്‍ക്ക് പോകാറുണ്ടായിരുന്നു. ഇത് വിജയിയും വീട്ടുകാരും സമ്മതിച്ചില്ല. അമല തുടര്‍ച്ചായി സിനിമകള്‍ക്ക് കരാര്‍ ഒപ്പിട്ടതും പ്രശ്‌നങ്ങള്‍ക്ക് ഒരു വലിയ കാരണമായിരുന്നു. എന്നാല്‍ ബന്ധം വേര്‍പിരിയാന്‍ തീരുമാനിച്ചതോടെ അമലയെ നായികയാക്കി തീരുമാനിച്ചിരുന്ന പല ചിത്രങ്ങളില്‍ നിന്നും  താരത്തെ നീക്കി എന്നും വര്‍ത്തകളുണ്ടായിരുന്നു. 

വിജയിയും അച്ഛന്‍ അളകപ്പനുമാണ് താരത്തിന്റെ അപ്രഖ്യാപിത വിലക്കിനു കാരണം. ഇപ്പോഴത്തെ വിഷയം ഇതൊന്നുമല്ല. പല സംവിധായകരും അമലയെ സിനിമയില്‍ നിന്ന് നീക്കാന്‍ തീരുമാനിച്ചപ്പോള്‍ സാക്ഷാല്‍ രജനികാന്തിന്റെ ചിത്രത്തില്‍ നാകയികയാകുകയാണത്രേ അമല. 

അമലയുടെ രക്ഷകനായി ധനുഷ് എത്തി എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍. കബാലിക്ക് ശേഷം രജനികാന്തിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അമല നായികയാകുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് ധനുഷാണ്. 

ധനുഷിനെയും അമലയേയും ചേര്‍ത്ത് പ്രചരിക്കുന്ന വാര്‍ത്തകളില്‍ ഭാര്യപിതാവായ  രാജനികാന്തിന് കടുത്ത അമര്‍ഷം ഉണ്ടെന്നാണ് കേള്‍ക്കുന്നത്. രജനികാന്ത് മരുമകന് ഉപദേശം നല്‍കുകയും ചെയ്തത്രേ. എന്നാല്‍ വിഷയത്തില്‍ ഇതുവരേയും താരങ്ങള്‍ പ്രതികരിച്ചിട്ടില്ല.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ദൃശ്യം 3' ന് മുന്‍പ് 'വലതുവശത്തെ കള്ളന്‍'; ജീത്തു ജോസഫ് ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു
ആദ്യ വാരാന്ത്യം നേടിയതെത്ര? 'ഭഭബ'യുടെ 4 ദിവസത്തെ കളക്ഷന്‍ അറിയിച്ച് നിര്‍മ്മാതാക്കള്‍