
2018 ലെ ഓസ്കാർ പുരസ്കാരത്തിന് ഇന്ത്യയിൽനിന്ന് മത്സരിക്കുന്ന ചിത്രമായി അമിത് മസുർകർ സംവിധാനം ചെയത 'ന്യൂടെൻ' തെരഞ്ഞെടുത്തു. മികച്ച വിദേശ ഭാഷ ചിത്രത്തിന്റെ വിഭാഗത്തിലാണ് ന്യൂടെൺ മത്സരിക്കുക. രാജ്കുമാർ റാവു നായകനായ ചിത്രം ഇന്നാണ് തിയേറ്ററുകളിൽ എത്തിയത്.
ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ഭീഷണിയുള്ള വനപ്രദേശത്ത് വോട്ടെടുപ്പ് ഉദ്യോഗസ്ഥനായി എത്തുന്ന സർക്കാർ ജീവനക്കാരന്റെ വേഷമാണ് ചിത്രത്തിൽ രാജ്കുമാർ റാവു ചെയ്യുന്നത്. ഇവിടെ സ്വതന്ത്രമായി വോട്ടെടുപ്പ് നടത്താൻ നേരിടുന്ന വെല്ലുവിളികളാണ് ന്യൂട്ടന്റെ പ്രമേയം.
ഓസ്കാർ എൺട്രിയായി ചിത്രം തെരഞ്ഞെടുത്ത്ത് ട്വറ്ററിലൂടെ പുറത്തുവിട്ട രാജ്കുമാർ റാവു സഹപ്രവർത്തകരെ അഭിനന്ദിക്കുകയും ചെയ്തു. പങ്കജ് പ്രിപാഠി. രഘുവീർ യാദവ് അഞ്ജലി പാട്ടിൽ തുടങ്ങിയവർ പ്രധാന റോളിലെത്തുന്ന ചിത്രം രാഷ്ട്രീയ ആക്ഷേപ ഹാസ്യവിഭാത്തിലുള്ളതാണ്.
ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സെലക്ഷൻ കമ്മറ്റിയാണ് 26 ചിത്രങ്ങളിൽനിന്ന് ന്യൂട്ടണെ തെരഞ്ഞെടുത്തത്. കമ്മറ്റിയിലുള്ള എല്ലാവർക്കും സിനിമ ഇഷ്‍ടമായെന്ന് സിലക്ഷൻ കമ്മറ്റി ചെയർമാൻ സിവി റെഡ്ഡി പറഞ്ഞു. അടുത്തവർഷം മാർച്ച് പതിനാലിനാണ് ഓസ്കാർ പുരസ്കാര പ്രഖ്യാപനം.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ