ആലിയയ്ക്ക് പറ്റിയ തെറ്റ് ചൂണ്ടിക്കാട്ടി ബച്ചന്‍

Web Desk |  
Published : Jun 08, 2018, 11:55 PM ISTUpdated : Oct 02, 2018, 06:35 AM IST
ആലിയയ്ക്ക് പറ്റിയ തെറ്റ് ചൂണ്ടിക്കാട്ടി ബച്ചന്‍

Synopsis

ആലിയ ട്വീറ്റ് ചെയ്ത് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ തന്നെ ബി​ഗ് ബി  ട്വീറ്റിൽ ഒരു തെറ്റു കണ്ടെത്തി

അക്ഷരത്തെറ്റ് കണ്ടാൽ ബോളിവുഡ് നടൻ അമിതാഭ് ബച്ചന് സഹിക്കില്ല. അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചതിന്റെ അനുഭവത്തെ പറ്റി നടി ആലിയ ഭട്ട് ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. പുതിയ ചിത്രത്തിൽ അമിതാഭ് ബച്ചനൊപ്പം അഭിനയിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ട്. അദ്ദേഹത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ കണ്ട് പഠിക്കാൻ കഴിഞ്ഞുവെന്നാണ് ആലിയ ട്വീറ്റ് ചെയ്തതു. 

എന്നാൽ ആലിയ ട്വീറ്റ് ചെയ്ത് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ തന്നെ ബി​ഗ് ബി  ട്വീറ്റിൽ ഒരു തെറ്റു കണ്ടെത്തി. ആലിയ നിങ്ങൾ വളരെയധികം ക്യൂട്ടാണ്, പ​ക്ഷേ ട്വീറ്റിൽ ഒരു തെറ്റുണ്ടെന്ന് ബി​ഗ് ബി ചൂണ്ടിക്കാട്ടി.

ആലിയ നല്ലൊരു നടിയാണ്. നിങ്ങളുടെ മഹാമനസ്‌കതയെ ഞാൻ അഭിനന്ദിക്കുന്നു. എന്നാൽ ആലിയ ട്വീറ്റ് ചെയ്തതിൽ ഒരു തെറ്റുണ്ട്. ques അല്ല cues ആണ് ശരിയായ വാക്കെന്ന് ട്വീറ്റ് ചെയ്തു. ആലിയ ഇപ്പോൾ അമിതാഭ് ബച്ചനൊപ്പം ബ്രഹ്മസ്ത്ര എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ്. 2019 ആഗസ്ത് 15 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഞരമ്പിന് മുറിവേറ്റു, വൈകിയിരുന്നെങ്കിൽ ചലനശേഷി നഷ്ടപ്പെട്ടേനെ'; പരിക്കേറ്റ വിനായകൻ ആശുപത്രി വിട്ടു
നിവിൻ പോളി- അഖിൽ സത്യൻ ചിത്രം 'സർവ്വം മായ' നാളെ മുതൽ തിയേറ്ററുകളിൽ