ഇതുപോലൊരു മെസേജ് ഒരു മലയാള  സംവിധായകനും കിട്ടിക്കാണില്ല!

Published : May 16, 2016, 03:22 AM ISTUpdated : Oct 04, 2018, 06:27 PM IST
ഇതുപോലൊരു മെസേജ് ഒരു മലയാള  സംവിധായകനും കിട്ടിക്കാണില്ല!

Synopsis

തിരുവനന്തപുരം: 'ഞാന്‍ മഹേഷിന്റെ പ്രതികാരം ഓണ്‍ലൈനില്‍ കണ്ടുപോയി, ചേട്ടായി എന്നോട് ക്ഷമിക്കണം. സംവിധായകന്‍ ആഷിക് അബുവിനെ  തേടിയാണ് അസാധാരണമായ ഈ മെസേജ് എത്തിയത്. ആഷിക് തന്നെയാണ് രസകരമായ ഈ മെസേജ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത് 

കാനഡയിലുള്ള ഒരാളാണ് ഈ മെസേജ് അയച്ചത്. താന്‍ ഓണ്‍ലൈനില്‍ മഹേഷിന്റെ പ്രതികാരം കണ്ടുവെന്നും ഈയടുത്തു കണ്ട ഏറ്റവും നല്ല ഈ സിനിമ കാശു മുടക്കാതെ കാണുന്നത് ശരിയല്ലെന്നു തോന്നുന്നതായുമാണ് മെസേജ്. ബാങ്ക് വിവരങ്ങള്‍ അയച്ചു കൊടുത്താല്‍ ഇതിനുള്ള തുക അയച്ചു തരാമെന്നും മെസേജില്‍ പറയുന്നു. 

ഇതാണ് ആഷിക് ഷെയര്‍ ചെയ്ത മെസേജ്: 

ചേട്ടായ് എന്നോട് ക്ഷമിക്കണം ഞാന്‍ 'മഹേഷിന്റെ പ്രതികാരം' ഫേസ്ബുക്കില്‍ കണ്ടു പോയ്. പട്ടിണിയില്‍ ഇരിക്കുന്നവന്റെ മുന്‍പില്‍ പാല്‍പായസം കൊണ്ട് വെച്ചത്‌പോലെ ആയിരുന്നു എന്റെ അവസ്ഥ. ഞാന്‍ കാനഡയില്‍ താമസിക്കുന്ന സ്ഥലലത്ത് മലയാളം പടം കാണാന്‍ ഉള്ള സൌകര്യം ഇല്ല. അത്‌കൊണ്ടാണ് ഞാന്‍ കണ്ടുപോയത്.
പക്ഷെ ചുമ്മാ വെറും ഊള പടം ആയിരുന്നെങ്ങില്‍ ഞാന്‍ ഈ message അയക്കില്ലയിരുന്നു. M.P ഞാന്‍ ഈ ഇടയ്ക്ക് കണ്ടത്തില്‍ ഏറ്റവും മികച്ച പടമാണ്. അത് കൊണ്ട് ഞാന്‍ ചേട്ടായ്ക്ക് പൈസ അയച്ചു തരാന്‍ തീരുമാനിച്ചു. ഞാന്‍ 'ലീല' ഓണ്‍ലൈനില്‍ കണ്ടപ്പോള്‍ $20 ആണ് പേ ചെയ്തത്. So if you please give me your bank account no, IFSC code and Branch no, i will send you the money. If you have any other way to pay you, that is more than welcome.

The movie was awesome.!!

Thank you Jerry.. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

14 ദിവസം, കച്ചകെട്ടി എതിരാളികൾ, വീട്ടുകൊടുക്കാതെ വില്ലനും നായകനും; 'കളങ്കാവൽ' 3-ാം വാരത്തിൽ, കളക്ഷൻ
11 മാസത്തെ കാത്തിരിപ്പ്, ഒടുവില്‍ ഇതാ ഒടിടിയില്‍ 'ഡൊമിനിക്'; കാണാന്‍ ക്ഷണിച്ച് മമ്മൂട്ടിയും ഗൗതം മേനോനും