
ഷൂട്ടിംഗിനിടെ നടി അനന്യ പാണ്ഡെ ഓടിച്ച കാര്‍ അപകടത്തില്‍ പെട്ടു. ഡെറാഡൂണില്‍ സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ 2 എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് സംഭവം.
അനന്യ കാര്‍ ഓടിക്കുന്ന രംഗം ഷൂട്ടു ചെയ്യുകയായിരുന്നു. ചിത്രീകരണത്തിനിടെ കാറിന്റെ നിയന്ത്രണം നഷ്‍ടപ്പെടുകയും ഒരു മരത്തില്‍ ഇടിച്ചുനില്‍ക്കുകയുമായിരുന്നു. അണിയറ പ്രവര്‍ത്തകര്‍ എത്തി നടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. അനന്യക്ക് പരുക്കൊന്നുമില്ല. പൂനീത് മല്‍ഹോത്രയാണ് സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ 2 സംവിധാനം ചെയ്യുന്നത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ