ആരാധകര്‍ അതിരുകടന്നു; ഫേസ്ബുക്കില്‍ കരഞ്ഞ് അന്ന രേഷ്മ രാജന്‍

Published : Sep 25, 2017, 09:57 PM ISTUpdated : Oct 04, 2018, 04:51 PM IST
ആരാധകര്‍ അതിരുകടന്നു; ഫേസ്ബുക്കില്‍ കരഞ്ഞ് അന്ന രേഷ്മ രാജന്‍

Synopsis

കൊച്ചി: അങ്കമാലി ഡയറീസിലെ ലിച്ചിയിലൂടെ, പ്രേക്ഷകരുടെ മനസ്സ് കവര്‍ന്ന നായികയാണ് അന്ന രേഷ്മ രാജന്‍. സിനിമ വിജയിച്ചതോടെ അന്ന പതുക്കെ പ്രേക്ഷകര്‍ക്ക് ലിച്ചിയായി. അവസാനം ലാല്‍ജോസ് മോഹന്‍ലാല്‍ ടീം ഒരുമിച്ച വെളിപ്പാടിന്‍റെ പുസ്തകം എന്ന സിനിമയിലും അന്നയായിരുന്നു നായിക. സിനിമയുടെ ഭാഗമായി നിരവധി അഭിമുഖങ്ങള്‍ നല്‍കിയിട്ടുണ്ട് അന്ന. എന്നാല്‍ ഇപ്പോള്‍ അത്തരത്തിലൊന്നില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് അന്ന.

ഒരു ചാനല്‍ പരിപാടിക്കിടെ മമ്മൂട്ടിയെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് അന്നയ്ക്ക് പാരയായി മാറിയിരിക്കുന്നത്. ഇതെതുടര്‍ന്ന് അന്നയുടെ ഫേസ്ബുക്ക് പേജില്‍ ആരാധകര്‍ രോഷം തീര്‍ക്കുകയാണ്. ഇതിന് വിശദീകരണവുമായിട്ടാണ് അവസാനം അന്ന തന്നെ രംഗത്ത് എത്തിയത്. ഫെയ്‌സ്ബുക്ക് ലൈവിനിടെ കരഞ്ഞുകൊണ്ടായിരുന്നു അന്നയുടെ പ്രതികരണം. 

കുസൃതി ചോദ്യമായി അവര്‍ എന്നോട് ചോദിച്ചു, മമ്മുട്ടിയും ദുല്‍ഖറും ഒരുമിച്ച് അഭിനയിച്ചാല്‍ ആര് നായകനാവണമെന്ന്?. ഞാന്‍ പറഞ്ഞു ദുല്‍ഖര്‍ നായകനാവട്ടെ മമ്മൂട്ടി അച്ഛനുമെന്ന്. ഇനി മമ്മൂട്ടിയാണ് നായകനെങ്കില്‍ ദുല്‍ഖര്‍ മമ്മൂട്ടിയുടെ അച്ഛനായും അഭിനയിക്കട്ടെയെന്നാണ് പറഞ്ഞത്. അതൊരു തമാശ മാത്രമായിരുന്നു. അല്ലാതെ മമ്മൂട്ടിയെ അപമാനിക്കാനായിരുന്നില്ലെന്നും അന്ന ലൈവില്‍ പറഞ്ഞു.

എന്നാല്‍ ആളുകള്‍ അത് തെറ്റായി വ്യാഖ്യാനിച്ചു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സംഭവം വളച്ചെടിക്കുകയും ചെയ്തുവെന്നും അന്ന പറഞ്ഞു. തെറ്റിദ്ധരിച്ചെങ്കില്‍ ക്ഷമിക്കണം, ഞാന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. അവരെയൊന്നും താരതമ്യം ചെയ്യാന്‍ താന്‍ ആളല്ലെന്നും അന്ന തന്റെ ലൈവിനിടെ പറഞ്ഞു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഈ മക്കളുടെ പൊട്ടിക്കരച്ചിലിൽ വലിയ രാഷ്‌ട്രീയമുണ്ട്' വിനീതിന്റെയും ധ്യാനിന്റെയും ചിത്രം പങ്കുവച്ച് വൈകാരിക കുറിപ്പുമായി ഹരീഷ് പേരടി
വിവാദങ്ങൾക്കെല്ലാം ഫുൾ സ്റ്റോപ്പ്; ഷെയ്ൻ നി​ഗത്തിന്റെ 'ഹാൽ' തിയറ്ററിലെത്താൻ ഇനി നാല് ദിവസം