ടൊവിനോയുടെ അടുത്ത് ഗ്യാപ്പിടാന്‍ ആരാധകര്‍; അനു സിത്താരയുടെ കിടിലന്‍ മറുപടി

Published : Sep 11, 2018, 10:58 AM ISTUpdated : Sep 19, 2018, 09:22 AM IST
ടൊവിനോയുടെ അടുത്ത് ഗ്യാപ്പിടാന്‍ ആരാധകര്‍; അനു സിത്താരയുടെ കിടിലന്‍ മറുപടി

Synopsis

മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ടൊവിനോ ചിത്രങ്ങള്‍. അവസാനം പുറത്തിറങ്ങിയ തീവണ്ടിയും മറഡോണയുമടക്കം ടൊവിനോയുടെ ചിത്രങ്ങള്‍ക്ക് മിനിമം ഗ്യാരണ്ടിയുണ്ടെന്നാണ് സംസാരം. മായാനദിയും മറഡോണയും തീവണ്ടിയുമടക്കം അവസാനമായി ഇറങ്ങിയ ടൊവീനോ ചിത്രങ്ങളിലെല്ലാം നായികമാരുമായി ലിപ് ലോക്ക് രംഗങ്ങള്‍ അഭിനയിച്ചിട്ടുണ്ട്.

മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ടൊവിനോ ചിത്രങ്ങള്‍. അവസാനം പുറത്തിറങ്ങിയ തീവണ്ടിയും മറഡോണയുമടക്കം ടൊവിനോയുടെ ചിത്രങ്ങള്‍ക്ക് മിനിമം ഗ്യാരണ്ടിയുണ്ടെന്നാണ് സംസാരം. മായാനദിയും മറഡോണയും തീവണ്ടിയുമടക്കം അവസാനമായി ഇറങ്ങിയ ടൊവീനോ ചിത്രങ്ങളിലെല്ലാം നായികമാരുമായി ലിപ് ലോക്ക് രംഗങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. ഇതോടെ മലായളത്തിലെ ഇമ്രാന്‍ ഹാഷ്മി എന്നാണ് സോഷ്യല്‍ മീഡിയ തമാശയോടെ ടൊവിനോയെ വിളിക്കുന്നത്.

ടൊവിനോയുടെ പുറത്തിറങ്ങാനുള്ള ചിത്രമായ കുപ്രസിദ്ധ പയ്യനില്‍ അനു സിത്താരയാണ് നായിക. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ഇറങ്ങിയിരുന്നു. ഏറെ ആരാധകരുള്ള അനുവിന് ആരാധകര്‍ ചില ഉപദേശങ്ങള്‍ കൊടുത്തതാണ് പുതിയ വിശേഷം. ചേച്ചീ ടൊവീനോ മച്ചാനുമായി കുറച്ച് ഗ്യാപ്പിട്ട് നിന്നാല്‍ മതിയെന്നായിരുന്നു ആരാധകന്‍റെ കമന്‍റ്.  

ഈ കമന്‍റിന് അനു സിത്താര നല്‍കിയത് ഞെട്ടിക്കുന്ന മറുപടിയായിരുന്നു. കുപ്രസിദ്ധ പയ്യന്‍റെ പോസ്റ്റര്‍ ചിത്രത്തില്‍ ഇരുവരും ഇന്‍റിമേറ്റായി നില്‍ക്കുന്ന ദൃശ്യം പങ്കുവച്ച് ഇത്രേം ഗ്യാപ്പ് മതിയോ എന്നായിരുന്നു അനു സിത്താരയുടെ മറുപടി.  നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ അനുവിന്‍റെ കമന്‍റിനെ പിന്തുണച്ച് എത്തിയത്. 

PREV
click me!

Recommended Stories

എല്ലാം കഴിഞ്ഞ് ഒരു​ഗുളിക നൽകും, അതോടെ എല്ലാം അവസാനിക്കും, 'മാന്യനായ' സൈക്കോപാത്ത്; സോഷ്യല്‍മീഡിയയില്‍ വീണ്ടും ചർച്ചയായി സയനൈഡ് മോഹൻ
തൊടുന്നതെല്ലാം പൊന്ന്! നായകനിരയിലേക്ക് നടന്നുകയറി സന്ദീപ് പ്രദീപ്