മന്‍മോഹന്‍ സിംഗായി അനുപം‍;തന്നിലെ അഭിനേതാവിന് വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമെന്ന് അനുപം ഖേര്‍

Web Desk |  
Published : Apr 06, 2018, 10:03 AM ISTUpdated : Jun 08, 2018, 05:42 PM IST
മന്‍മോഹന്‍ സിംഗായി അനുപം‍;തന്നിലെ അഭിനേതാവിന് വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമെന്ന് അനുപം ഖേര്‍

Synopsis

മന്‍മോഹന്‍ സിംഗായി അനുപം അനുപം ഖേറിന്‍റെ പുതിയ ലുക്ക് വ്യാഴാഴ്ച പുറത്ത് വിട്ടിരുന്നു

ലണ്ടന്‍:മന്‍മോഹന്‍ സിംഗിന്‍റെ ജീവിതകഥ പ്രമേയമാക്കുന്ന 'ആക്സിഡന്‍റല്‍ പ്രൈം മിനിസ്റ്റര്‍' വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. മന്‍മോഹന്‍ സിംഗായി ചിത്രത്തിലെത്തുന്നത് അനുപം ഖേറാണ്. സ‍ജ്‍ഞയ് ബാരുവിന്‍റെ ബുക്കായ ആക്സിഡന്‍റല്‍ പ്രൈം മിനിസ്റ്ററിന്‍റെ പേര് തന്നെയാണ് ചിത്രത്തിനും ഉപയോഗിച്ചിരിക്കുന്നത്.

മന്‍മോഹന്‍ സിംഗിന്‍റെ രൂപത്തിലുള്ള അനുപം ഖേറിന്‍റെ പുതിയ ലുക്ക് വ്യാഴാഴ്ച പുറത്തുവിട്ടിരുന്നു. പ്രേക്ഷകരെ ഞെട്ടിക്കുന്ന രീതിയിലുള്ള മേക്ക് ഓവറാണ് അനുപമിന്‍റേത്. അഭിനേതാവ് എന്ന നിലയില്‍ തനിക്ക് ലഭിച്ച ഒരു ടാസ്ക്കാണിത്. സമകാലികനായ ഡോക്ടര്‍ മന്‍മോഹന്‍ സിംഗിനെപ്പോലെ ഒരാളെ അവതരിപ്പിക്കുന്നത് തന്നിലെ അഭിനേതാവിന് വെല്ലുവിളി ഉയര്‍ത്തുന്നതെന്നും അനുപം പറഞ്ഞു.

പുതിയ സംവിധായകനാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നും  ലണ്ടനില്‍ ചിത്രീകരണം തുടങ്ങിയെന്നും നിര്‍മ്മാതാവ് ഹന്‍സാല്‍ മെഹ്ത പറഞ്ഞു. വളരെ നല്ല കഴിവുള്ള താരങ്ങള്‍ ചിത്രത്തിലുണ്ടെന്നും അവരുടെ കൂടെ ജോലി ചെയ്യുന്നത് അപൂര്‍വ്വമായി കിട്ടുന്ന അവസരമാണെന്നും ഹന്‍സാല്‍ പറഞ്ഞു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ക്രിസ്മസ് ആര് തൂക്കും ? നിവിൻ പോളിയോ മോഹൻലാലോ ? തിയറ്ററിൽ എത്തുന്നത് വമ്പൻ പടങ്ങൾ
അനിമല്‍ വീണു, ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ വൻ കുതിപ്പുമായി ധുരന്ദര്‍