അനുഷ്ക ശര്‍മ്മ പങ്കുവച്ച ഫോട്ടോയ്ക്ക് സോഷ്യല്‍ മീഡിയയുടെ പ്രഹരം

Published : Sep 06, 2018, 12:59 PM ISTUpdated : Sep 10, 2018, 05:09 AM IST
അനുഷ്ക ശര്‍മ്മ പങ്കുവച്ച ഫോട്ടോയ്ക്ക് സോഷ്യല്‍ മീഡിയയുടെ പ്രഹരം

Synopsis

കഴിഞ്ഞ ദിവസം അനുഷ്ക പങ്കുവച്ച ഫോട്ടോയ്ക്ക് പറ്റിയ അബദ്ധം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഗൂഗിൾ പിക്സൽ ഫോണിലെടുത്തതെന്ന പേരില്‍ താരസുന്ദരി പങ്കുവച്ച ചിത്രമാണ് അബദ്ധം ഇരന്നുവാങ്ങിയത്. ഗൂഗിള്‍ ഫോണിലെടുത്തതെന്ന എന്ന പേരില്‍ അനുഷ്ക ചിത്രം പങ്കുവച്ചപ്പോള്‍ ഐഫോൺ ആപ്പിൽ നിന്നാണെന്ന ഡിജിറ്റൽ സിഗ്നേച്ചറാണ് ട്വിറ്റര്‍ നല്‍കിയത്

ബോളിവുഡിന്‍റെ താരസുന്ദരിയാണ് അനുഷ്ക. ആരാധകരുടെ പ്രിയ താരം ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോലിയുടെ ജീവിത പങ്കാളിയായതോടെ ആരാധകരുടെ സന്തോഷം ഇരട്ടിയായിരുന്നു. അനുഷ്കയുടെ വിശേഷങ്ങള്‍ വലിയ തോതില്‍ ആഘോഷിക്കപ്പെടാറുണ്ട്. വിശേഷങ്ങള്‍ മാത്രമല്ല അബദ്ധങ്ങള്‍ ചൂണ്ടികാണിക്കുന്നതിലും മുന്നിലാണ് സോഷ്യല്‍ മീഡിയ.

കഴിഞ്ഞ ദിവസം അനുഷ്ക പങ്കുവച്ച ഫോട്ടോയ്ക്ക് പറ്റിയ അബദ്ധം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഗൂഗിൾ പിക്സൽ ഫോണിലെടുത്തതെന്ന പേരില്‍ താരസുന്ദരി പങ്കുവച്ച ചിത്രമാണ് അബദ്ധം ഇരന്നുവാങ്ങിയത്. ഗൂഗിള്‍ ഫോണിലെടുത്തതെന്ന എന്ന പേരില്‍ അനുഷ്ക ചിത്രം പങ്കുവച്ചപ്പോള്‍ ഐഫോൺ ആപ്പിൽ നിന്നാണെന്ന ഡിജിറ്റൽ സിഗ്നേച്ചറാണ് ട്വിറ്റര്‍ നല്‍കിയത്.

ഗൂഗിള്‍ പിക്സല്‍ ഫോണിലെടുത്ത ചിത്രമാണെങ്കി ല്‍ഡിജിറ്റൽ സിഗ്നേച്ചറില്‍ എങ്ങനെ ഐഫോണെന്ന് കാണിക്കുമെന്ന ചോദ്യവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ട്രോളുകളുടെ പ്രവാഹമായതോടെ ചിത്രം ഡിലീറ്റ് ചെയ്ത് വീണ്ടും പോസ്റ്റ് ചെയ്യുകയായിരുന്നു അനുഷ്ക. പിക്സൽ ഫോണിലെടുത്ത ചിത്രം ഐഫോണിലേക്ക് അയച്ച ശേഷം അതിൽ നിന്ന് പോസ്റ്റ് ചെയ്തതാകാമെന്ന് ചിലര്‍ പറയുന്നുണ്ടെങ്കിലും ഡിലീറ്റ് ചെയ്ത് വീണ്ടും പോസ്റ്റ് ചെയ്തത് എന്താനാണെന്ന ചോദ്യത്തിന് ഉത്തരമില്ല.

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വല്യച്ഛനായി ജനാർദ്ദനൻ; നിവിന്റെ 'സർവ്വം മായ' റിലീസിന് വെറും നാല് നാൾ മാത്രം
ഇനിയത് നടക്കില്ല, മോഹൻലാലിനെ പോലൊരാളെ കഥാപാത്രമാക്കി ഞങ്ങൾ സിനിമ ആലോചിച്ചു; സത്യൻ അന്തിക്കാട്