മുടി മുറിച്ച് പുതിയ ലുക്കിലെത്തിയ അനുഷ്‌കയ്ക്ക് പ്രേക്ഷകരോട് പറയാനുള്ളത്

By Web DeskFirst Published Nov 29, 2017, 2:28 PM IST
Highlights

സെലിബ്രിറ്റികള്‍ പലപ്പോഴും മുടി മുറിച്ച് ലുക്ക് മാറ്റാറുണ്ട്.  എന്നാല്‍ മുടിമുറിച്ച് ലുക്ക് മാറ്റി മറ്റൊരു നടികൂടി എത്തിയിരിക്കുകയാണ്. ആരാധകര്‍ക്ക് ഹരമായി മാറിയ തെന്നിന്ത്യയിലെ മികച്ച നടികളൊരാളായ അനുഷ്‌ക ഷെട്ടിയാണ് പുതിയ ലുക്കില്‍ എത്തിയിരിക്കുന്നത്. അനുഷ്‌ക നേരത്തെ ഗ്ലാമര്‍ നോക്കാതെ സിനിമയ്ക്കായി വണ്ണം കൂട്ടി ആരാധകരെ  ഞെട്ടിച്ചിരുന്നു. 

 നടിയുടെ പുതിയ രൂപമാറ്റമാണ് ഇപ്പോത്തെ സോഷ്യല്‍ മാധ്യമങ്ങളിലെ ചര്‍ച്ച.  മുടി മുറിച്ച് സ്ലീം ബ്യൂട്ടിയായ അനുഷ്‌കയുടെ ചിത്രമാണ് തരംഗം സൃഷ്ടിക്കുന്നത്. അനുഷ്‌ക തന്നെയാണ് ആരാധകര്‍ക്കായി ഫേസ്ബുക്കിലൂടെ ചിത്രം പങ്കുവച്ചത്. 

 സ്വപ്‌നങ്ങള്‍ ഒരിക്കലും മാന്ത്രിക വിദ്യയിലൂടെ യാഥാര്‍ത്ഥ്യമാകില്ലെന്നും അതിന്  കഠിനമായ അദ്ധ്വാനവും ആത്മവിശ്വാസവും ആവശ്യമാണെന്ന കുറിപ്പോടുകൂടിയാണ് ചിത്രം പങ്കുവച്ചത്. രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്ക് വേണ്ടിയാണ് ഈ രൂപമാറ്റം. നാഗാര്‍ജുനയാണ് നായകനായി എത്തുന്നത്. 

 

click me!