കോഹ്ലിയുടെ കവിളിലൊരു ചുംബനം: അനുഷ്‌ക പങ്കുവച്ച ചിത്രത്തെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Web Desk |  
Published : Mar 12, 2018, 09:32 AM ISTUpdated : Jun 08, 2018, 05:46 PM IST
കോഹ്ലിയുടെ കവിളിലൊരു ചുംബനം: അനുഷ്‌ക പങ്കുവച്ച ചിത്രത്തെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Synopsis

അവധി ദിനം ചെലവഴിക്കുകയാണ് ഈ ദമ്പതികള്‍

കോഹ്ലിയും അനുഷ്‌ക ശര്‍മയും തങ്ങള്‍ക്ക് കിട്ടിയ ഒഴിവ് സമയം ചെലവഴിക്കുകയാണ്. സിനിമാ ചിത്രീകരണവും ക്രിക്കറ്റ് മത്സരങ്ങളുമായി ഇരുവരും തിരക്കിലാണെങ്കിലും   ഇരുവരും ഒന്നിച്ചുള്ള നിമിഷങ്ങള്‍ അത്യാഘോഷമാക്കി മാറ്റുകയാണ്.

കോഹ്ലിയെ ചുംബിക്കുന്ന ഒരു ചിത്രമാണ് അനുഷ്‌ക ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇടയ്ക്കിടെ ഈ ദമ്പതികള്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ കോഹ്ലിയുടെ കവിളില്‍ ചുംബിക്കുന്ന ചിത്രം അനുഷ്‌ക പോസ്റ്റ് ചെയ്തത് നിമിഷങ്ങള്‍ക്കകം തന്നെ ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.  സൂയി ദാഗ എന്ന തന്റെ പുതിയ ചിത്രത്തിന്റെഷൂട്ടിംഗിന് ശേഷം  ചന്ദേരിയില്‍ നിന്ന് മടങ്ങിയെത്തിയതാണ് അനുഷ്‌ക. ഐ എസ് എല്‍ മത്സരം കാണാന്‍ ഗോവയിലായിരുന്നു കോഹ്ലി.
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ജയസൂര്യയുടെ 'ഓപ്പറേഷൻ ത്രാൾ'; തിരുവോണ നാളിൽ മലയാളികൾക്ക് വൻ സർപ്രൈസ്
ഷംന കാസിമിന്റെ ​ഗംഭീര നൃത്തച്ചുവട്; 5 മില്യണിലേറെ കാഴ്ചക്കാരുമായി 'ജയിലർ 2' ലെ 'അല്ല ബോലലോ'