
കേരളം പ്രളയത്തിന്റെ ദുരിതങ്ങളിലൂടെ കടന്നുപോയ ദിനങ്ങളില്‍ സഹായം അഭ്യര്‍ഥിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയ അനേകരില്‍ ഒരാളായിരുന്നു നടന്‍ അപ്പാനി ശരത്. പ്രളയം ഏറ്റവുമധികം നാശം വിതച്ച ചെങ്ങന്നൂരിന് സമീപമുള്ള മാന്നാറിലെ വീട്ടില്‍ അകപ്പെട്ട ഗര്‍ഭിണിയായ ഭാര്യയെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ലെന്ന ശരത്തിന്റെ ഫേസ്ബുക്ക് ലൈവ് നൊമ്പരമുണര്‍ത്തുന്നതായിരുന്നു. ഷൂട്ടിംഗിനായി ചെന്നൈയിലെത്തിയ ശരത് പ്രളയസമയത്ത് നാട്ടിലെത്താന്‍ ആവാത്ത സ്ഥിതിയിലായിരുന്നു. പിന്നീട് ഭാര്യ സുരക്ഷിതയായ വിവരവും നടന്‍ ഫേസ്ബുക്കിലൂടെത്തന്നെ അറിയിച്ചിരുന്നു. ഇപ്പോഴിതാ പ്രളയസമയത്ത് ഭയപ്പെട്ടെങ്കിലും സ്വന്തം കുഞ്ഞ് എന്ന സ്വപ്‌നം യാഥാര്‍ഥ്യമായ സന്തോഷം പങ്കുവെക്കുകയാണ് ശരത്.
കുഞ്ഞിനോടൊപ്പമുള്ള ചിത്രമടക്കം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട് ശരത്. ഒപ്പം രണ്ട് വാക്കും- 'എന്റെ ജീവന്‍'. തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ രാവിലെ പത്തരയോടെയായിരുന്നു പെണ്‍കുട്ടിയുടെ ജനനം. അവന്തിക എന്നാണ് മകള്‍ക്കിടാന്‍ ശരത് കണ്ടുവച്ചിരിക്കുന്ന പേര്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ