വിവാദങ്ങള്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടിയുമായി അര്‍ച്ചന

Published : May 26, 2017, 04:54 PM ISTUpdated : Oct 05, 2018, 12:05 AM IST
വിവാദങ്ങള്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടിയുമായി അര്‍ച്ചന

Synopsis

കൊച്ചി: ഡിഐജിയുടെ കൂടെ കാറില്‍ യാത്ര ചെയ്തതിന്റെ പേരില്‍ തന്നെ അറസ്റ്റ് ചെയ്‌തെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി നടി അര്‍ച്ചന സുശീലന്‍. തന്നെയാരും അറസ്റ്റ് ചെയ്തിട്ടില്ലെന്നും താന്‍ സ്വന്തം വീട്ടില്‍ അച്ഛനും സഹോദരിക്കുമൊപ്പം ഉണ്ടെന്ന് ഫെയ്‌സ്ബുക്കില്‍ ലൈവിലൂടെ അര്‍ച്ചന വ്യക്തമാക്കി. എന്തിനാണ് ഇത്തരത്തില്‍ വ്യാജപ്രചരണങ്ങള്‍ നടത്തുന്നതെന്ന് തനിക്കറിയില്ലെന്നും വാര്‍ത്തകളില്‍ യാതൊരു വിധത്തിലുമുള്ള വാസ്തവുമില്ലെന്നും അര്‍ച്ചന പറയുന്നു.

ഒരു നടിയെന്ന തരത്തില്‍ പരിപാടിക്ക് ക്ഷണിക്കപ്പെട്ടതു കൊണ്ടാണ് താന്‍ പോയത്. താന്റെ കൂടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. പൊലീസില്‍ കമാന്റന്റ് ആയിരുന്ന തന്റെ പിതാവിന്റെ സുഹൃത്താണ് ഡിഐജി. പരിപാടി കഴിഞ്ഞപ്പോള്‍ തങ്ങളെ കാറില്‍ കൊണ്ടുവിടാമെന്ന് അദ്ദേഹം പറയുകയായിരുന്നു. എന്നാല്‍ ഇതിനെ ചിലര്‍ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയാണുണ്ടായത്.

ഇതിനു മുന്‍പും തനിക്കെതിരെ ഇത്തരത്തില്‍ പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. കൊച്ചിയില്‍ വെച്ച് ഒരു പെണ്‍കുട്ടി അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ അത് താനാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരിന്നു. പല സാഹചര്യങ്ങളിലും തന്റെ പേര് വലിച്ചിഴച്ചതായി കണ്ടു. എന്നാല്‍ അന്നൊന്നും പ്രേക്ഷകരോട് ഇത്തരത്തില്‍ സംവദിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇനി മിണ്ടാതിരിക്കാനാവില്ല. തന്നെയാരും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് തെളിയിക്കാനാണ് ഇത്തരത്തില്‍ ഒരു ലൈവ് വീഡിയോയുമായി വരുന്നതെന്നും അര്‍ച്ചന പറയുന്നു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഗായകരായി ധ്യാനും വിഷ്ണു ഉണ്ണികൃഷ്ണനും; ഭീഷ്മരിലെ പുത്തൻ ഗാനം പുറത്ത്
'കുഞ്ഞിനെ സോഫയില്‍ കിടത്തി പിരിഞ്ഞ പാല് കൊടുത്ത്, അവരിരുന്ന് സീരിയൽ കാണുകയായിരുന്നു..'; തുറന്നുപറഞ്ഞ് ഉർവശി