'പരീക്ഷയൊന്ന് കഴിയട്ടിഷ്ടാ, നമുക്ക് പെടക്ക്യാം'; അര്‍ജന്‍റീന ഫാന്‍സ് എത്താന്‍ വൈകും

Published : Feb 25, 2019, 07:06 PM IST
'പരീക്ഷയൊന്ന് കഴിയട്ടിഷ്ടാ, നമുക്ക് പെടക്ക്യാം'; അര്‍ജന്‍റീന ഫാന്‍സ് എത്താന്‍ വൈകും

Synopsis

നേരത്തെ അര്‍ജന്റീന ഫാൻസ് കാട്ടൂര്‍ക്കടവിന്‍റെ ട്രെയിലറും പോസ്റ്ററുമെല്ലാം വലിയ തോതില്‍ ശ്രദ്ധ നേടിയിരുന്നു. കാളിദാസിന്‍റെ നായികയായി ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ എത്തുന്നത്. അശോകൻ ചരുവിലിന്റെ കഥയിൽ ജോൺ മന്ത്രിക്കലും മിഥുൻ മാനുവൽ തോമസും ചേർന്നാണ് 'അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്'ന്റെ  തിരക്കഥ ഒരുക്കിയിരിക്കുന്നത്

കൊച്ചി: കാളിദാസ് ജയറാം നായകനായ പൂമരം ഏറെ കാത്തിരുന്നതിനു ശേഷമായിരുന്നു പ്രേക്ഷകരിലേക്ക് എത്തിയത്. വൈകി എത്തിയെങ്കിലും പൂമരത്തിലെ കാളിദാസിന്റെ അഭിനയം പ്രേക്ഷകര്‍ സ്വീകരിക്കുകയും ചെയ‍്തു.  മിസ്റ്റര്‍ ആന്‍ഡ് മിസിസ് തീയറ്ററുകളില്‍ ശ്രദ്ധ നേടുന്നതിനിടെയാണ്  കാളിദാസ് ജയറാമിന്‍റെ പുതിയ ചിത്രം അര്‍ജന്റീന ഫാൻസ് കാട്ടൂര്‍ക്കടവും തീയറ്ററുകളിലെത്തുമെന്ന പ്രഖ്യാപനം എത്തിയത്.

മാര്‍ച്ച് മാസം ഒന്നാം തിയതി ചിത്രം തീയറ്ററികളിലെത്തിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍  അര്‍ജന്റീന ഫാൻസ് കാട്ടൂര്‍ക്കടവ് മാര്‍ച്ച് 22 ന് മാത്രമേ തീയറ്ററുകളിലെത്തുവെന്നാണ് സംവിധായകന്‍ അറിയിച്ചിരിക്കുന്നത്. പരീക്ഷയൊന്ന് കഴിയട്ടിഷ്ടാ, നമുക്ക് പെടക്ക്യാം എന്ന് തലക്കെട്ടിലാണ് റിലീസ് തിയതി മാറ്റിയ വിവരം മിഥുന്‍ മാനുവല്‍ തോമസ് അറിയിച്ചത്.

നേരത്തെ അര്‍ജന്റീന ഫാൻസ് കാട്ടൂര്‍ക്കടവിന്‍റെ ട്രെയിലറും പോസ്റ്ററുമെല്ലാം വലിയ തോതില്‍ ശ്രദ്ധ നേടിയിരുന്നു. കാളിദാസിന്‍റെ നായികയായി ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ എത്തുന്നത്. അശോകൻ ചരുവിലിന്റെ കഥയിൽ ജോൺ മന്ത്രിക്കലും മിഥുൻ മാനുവൽ തോമസും ചേർന്നാണ് 'അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്'ന്റെ  തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഛായാഗ്രഹണം രണദിവെയും ചിത്രസംയോജനം  ലിജോ പോളും നിർവഹിച്ചിരിക്കുന്നു. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് നിർമിച്ചിട്ടുള്ളത്. ഫുട്ബോള്‍ പശ്ചാത്തലമാക്കി ഒരു നാട്ടിന്‍ പുറത്തെ കഥയാണ് അര്‍ജന്റീന ഫാൻസ് കാട്ടൂര്‍ക്കടവ് പറയുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

അരുണ്‍ വിജയ്‍യുടെ 'രെട്ട തല' 25 ന്; ട്രെയ്‍ലറിന് മികച്ച പ്രതികരണം
കേന്ദ്ര കഥാപാത്രമായി നിഖില വിമല്‍; 'പെണ്ണ് കേസ്' ജനുവരി 16 ന്