അത് വ്യാജ ആരോപണം, 'മീ റ്റൂ' കേട്ട് ഞെട്ടി; ശ്രുതി ഹരിഹരന്‍റെ വെളിപ്പെടുത്തലില്‍ അര്‍ജ്ജുന്‍

Published : Oct 20, 2018, 10:03 PM IST
അത് വ്യാജ ആരോപണം, 'മീ റ്റൂ' കേട്ട് ഞെട്ടി; ശ്രുതി ഹരിഹരന്‍റെ വെളിപ്പെടുത്തലില്‍ അര്‍ജ്ജുന്‍

Synopsis

അര്‍ജുന്‍ നായകനായ നിബുണന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടനില്‍നിന്ന് മോശം അനുഭവം ഉണ്ടായെന്ന് ചിത്രത്തിലെ നായിക ശ്രുതി ഹരിഹരന്‍ ആണ് വെളിപ്പെടുത്തിയത്

ചെന്നൈ: തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണം നിഷേധിച്ച് തെന്നിന്ത്യന്‍ നടന്‍ അര്‍ജുന്‍ സര്‍ജ. അര്‍ജുന്‍ നായകനായ നിബുണന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടനില്‍നിന്ന് മോശം അനുഭവം ഉണ്ടായെന്ന് ചിത്രത്തിലെ നായിക ശ്രുതി ഹരിഹരന്‍ ആണ് വെളിപ്പെടുത്തിയത്. എന്നാല്‍ ഈ ആരോപണം അടിസ്ഥാന രഹിതമെന്നാണ് ഒരു വാര്‍ത്താ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അര്‍ജ്ജുന്‍ പ്രതികരിച്ചത്. ഇത്തരം വ്യാജ ആരോപണം കേട്ട് താന്‍ ഞെട്ടിപ്പോയെന്നും അര്‍ജ്ജുന്‍ പറഞ്ഞു. 

'ചെറിയ പ്രായത്തില്‍ ചിലരില്‍  നിന്ന് മോശം അനുഭവം  ഉണ്ടായിട്ടുള്ള ആളാണ് ഞാന്‍. മിക്ക സ്ത്രീകള്‍ക്കും സമാനമായ അനുഭവം നേരിട്ടിട്ടുണ്ടാകും. മിക്ക സാഹചര്യങ്ങളിലും നിശബ്ദ്ധയാക്കപ്പെടുകയോ ഭയപ്പെടുകയോ ചെയ്യേണ്ടി വരുന്ന അനുഭവം സ്ത്രീകള്‍ക്ക് നേരിടാനുള്ള സാധ്യതകള്‍ ഏറെയാണ്. അഭിനയിക്കാന്‍ ആരംഭിച്ചപ്പോള്‍ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഞാന്‍ അടക്കമുള്ള സിനിമാ മേഖലയിലെ പല സമീപനങ്ങളെക്കുറിച്ചും അതീവ വിഷമത്തോടെയാണ് ഇവിടെ വെളിപ്പെടുത്തുന്നത്' ശ്രുതി ഫേസ്ബുക്കില്‍ കുറിച്ചു. 

അര്‍ജുന്‍ സര്‍ജയുടെ നിരവധി ചിത്രങ്ങള്‍ കണ്ടിട്ടുള്ള തനിക്ക് അദ്ദേഹത്തിന് ഒപ്പം അഭിനയിക്കാന്‍ സാധിക്കുകയെന്നത് ഒരു സ്വപ്നം പോലെയാണ് തോന്നിയത്. ഷൂട്ടിങ്ങിന്റെ ആദ്യ ദിവസങ്ങള്‍ സാധാരണമായിരുന്നു. ആ ചിത്രത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ വേഷമായിരുന്നു തനിക്ക് ഉണ്ടായിരുന്നത്. ഒരു സീനില്‍ അഭിനയിക്കുന്നതിന് മുന്‍പ് എന്റെ അനുവാദം കൂടാതെ അര്‍ജുന്‍ തന്നെ കെട്ടിപ്പിടിച്ചു. അതിന് ശേഷം ഇങ്ങനെ ചെയ്താല്‍ കൂടുതല്‍ നന്നാവില്ലേയെന്ന് അര്‍ജുന്‍ സംവിധായകനോട് ചോദിക്കുകയും ചെയ്തു. പെട്ടന്ന് ഉണ്ടായ സംഭവത്തില്‍ താന്‍ ഞെട്ടി, അങ്ങേയറ്റം അപമാനിക്കപ്പെട്ടത് പോലെ തോന്നി. സാധാരണ ഒരോ സീനിലും റിഹേഴ്സല്‍ പതിവാണ്. ഇത് നടന്നത് ആ സീനിന്റെ റിഹേഴ്സല്‍ നടക്കുന്നതിന് മുന്‍പായിരുന്നുവെന്നും ശ്രുതി കൂട്ടിച്ചേര്‍ക്കുന്നു.  ഷൂട്ടിങിനുണ്ടായിരുന്നു ഏകദേശം അന്‍പതോളം ആളുകളുടെ മുന്‍പില്‍ വച്ചായിരുന്നു  ആ സംഭവമെന്നും ശ്രുതി വെളിപ്പെടുത്തുന്നു. 

എന്നാല്‍ തന്റെ മുഖത്ത് ബുദ്ധിമുട്ട് കണ്ട സംവിധായകന്‍ റിഹേഴ്സല്‍ കൂടാതെ സീന്‍ ചിത്രീകരിക്കുകയായിരുന്നെന്നും ശ്രുതി വിശദമാക്കുന്നു. മികച്ച നടനായ അര്‍ജുന്‍ തനിക്കും സഹനടിമാര്‍ക്കും ഒപ്പമുള്ള നേരിയ അകലത്തില്‍ പോലും ശ്രദ്ധിക്കണമെന്ന് പറയണമുള്ളതു കൊണ്ടാണ് ഇത് ഇപ്പോള്‍ വെളിപ്പെടുത്തുന്നതെന്നും ശ്രുതി വിശദമാക്കുന്നു. 2017ല്‍ റിലീസ് ചെയ്ത നിബുണനില്‍ വരലക്ഷ്മി, വൈഭവ്, പ്രസന്ന എന്നിവരായിരുന്നു മറ്റു താരങ്ങള്‍. മോഹന്‍ലാല്‍ ചിത്രം പെരുച്ചാഴിക്ക് ശേഷം അരുണ്‍ സംവിധാനം ചെയ്ത ചിത്രമാണ് നിബുണന്‍. തമിഴ്, കന്നഡ, മലയാളം സിനിമകളിലൂടെ ശ്രദ്ധേയയാണ് ശ്രുതി. മമ്മാസ് ഒരുക്കിയ സിനിമാകമ്പനി എന്ന ചിത്രത്തില്‍ നായികയായി ശ്രുതി വേഷമിട്ടിട്ടുണ്ട്. ദുല്‍ഖര്‍ ചിത്രം സോളോയിലും നായികമാരില്‍ ഒരാള്‍ ശ്രുതിയായിരുന്നു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വിജയ്‍യുടെ ജനനായകനിലെ അനിരുദ്ധ് ആലപിച്ച പുതിയ ഗാനം "ഒരു പേരെ വരലാര്" ട്രെൻഡിംഗ്
'തിരിച്ചറിവിന്റെ നോവ്, ആയിരക്കണക്കിന് ആൺമക്കളുടെ പ്രതിനിധിയെയാണ് ഇന്നലെ ധ്യാനിലൂടെ കണ്ടത്'; നടന്റെ വാക്കുകൾ