ഇതാണ് പ്രണവിന്റെ നായിക; പുതുമുഖ താരത്തെ പരിചയപ്പെടുത്തി അരുൺഗോപി

Published : Dec 30, 2018, 06:50 PM IST
ഇതാണ് പ്രണവിന്റെ നായിക; പുതുമുഖ താരത്തെ പരിചയപ്പെടുത്തി അരുൺഗോപി

Synopsis

സയ ഡേവിഡ് ആണ് ചിത്രത്തിൽ പ്രണവിന്റെ നായികയായി എത്തുന്നത്. മോഡലിങ്ങിലൂടെയാണ് റേച്ചൽ ഡേവിഡ് എന്ന സയ ഡേവിഡ് സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സയ ഡേവിഡിനെ അരുൺ ഗോപി പ്രേഷകർക്ക് പരിചയപ്പെടുത്തിയത്.  

പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നായികയെ പരിചയപ്പെടുത്തി സംവിധായകൻ അരുൺഗോപി. സയ ഡേവിഡ് ആണ് ചിത്രത്തിൽ പ്രണവിന്റെ നായികയായി എത്തുന്നത്. മോഡലിങ്ങിലൂടെയാണ് റേച്ചൽ ഡേവിഡ് എന്ന സയ ഡേവിഡ് സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സയ ഡേവിഡിനെ അരുൺ ഗോപി പ്രേഷകർക്ക് പരിചയപ്പെടുത്തിയത്.  
  
31 വർഷങ്ങൾക്ക് മുമ്പ് മോഹൻലാൽ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഇരുപതാം നൂറ്റാണ്ട്. കെ മധു ഒരുക്കിയ ചിത്രത്തിൽ അധോലക നായകനായാണ് മോഹൻലാൽ വേഷമിട്ടത്. എന്നാൽ പ്രണവിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് പഴയ ചിത്രത്തിന്റെ പേരിൽ മാത്രമേ സാമ്യതയുള്ളൂ എന്ന് അണിയറ പ്രവർത്തകർ പറയുന്നു. 

ഇടക്കാലത്ത് പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറുമൊക്കെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. നോട്ട് എ ഡോൺ സ്റ്റോറി എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമിക്കുന്നത്. 

ദിലീപിനെ നായകനായി ഒരുക്കിയ രാമലീലയ്ക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദി എന്ന ചിത്രത്തിലൂടെയാണ് പ്രണവ് മലയാള സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ചത്. ഇരുവരുടേയും കരിയറിലെ രണ്ടാമത്തെ ചിത്രമാണിത്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'തിരിച്ചറിവിന്റെ നോവ്, ആയിരക്കണക്കിന് ആൺമക്കളുടെ പ്രതിനിധിയെയാണ് ഇന്നലെ ധ്യാനിലൂടെ കണ്ടത്'; നടന്റെ വാക്കുകൾ
ഷൂട്ടിം​ഗ് കഴിഞ്ഞില്ല, അപ്പോഴേക്കും റിലീസ് പ്രഖ്യാപിച്ച് ദൃശ്യം 3 ഹിന്ദി; മലയാളത്തിൽ എന്ന് ? ചോദ്യങ്ങളുമായി പ്രേക്ഷകർ