ഗുണ്ടകളായി ഫഹദ്, ചിമ്പു, അരവിന്ദ് സാമി, പോലീസായി വിജയ് സേതുപതി; ആരാധകരെ ഞെട്ടിക്കാനൊരുങ്ങി മണിരത്നം

By Web DeskFirst Published Jan 11, 2018, 2:33 PM IST
Highlights

ചെന്നൈ: ഗുണ്ടാ സഹോദരന്മാരായി ചിമ്പുവും അരവിന്ദ് സാമിയും ഫഹദും. മാതാപിതാക്കളായി പ്രകാശ് രാജും ജയസുധയും, പോലീസായി വിജയ് സേതുപതി. അതെ ഇത്തവണ മണിരത്നം രണ്ടും കല്‍പ്പിച്ചാണ്. തന്റെ പുതിയ ചിത്രത്തിന്‍ വമ്പന്‍ താരനിരതന്നെ അണിനിരത്തി ആരാധക പ്രതീക്ഷ വാനോളമുയര്‍ത്തിയിരിക്കുകയാണ് മണിരത്നം. ജ്യോതികയും ഐശ്വര്യ രാജേഷുമാണ് ചിത്രത്തിലെ നായികാ വേഷത്തില്‍. വിജയ് സേതുപതി അതിഥി വേഷത്തിലാകുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നതെങ്കിലും മുഴുനീള കഥാപാത്രം തന്നെയാണ് താരത്തിനുള്ളതെന്നാണ് പുതിയ റിപ്പോര്‍ട്ട്.

എ ആർ റഹ്മാനാണ് സംഗീതം. ഛായാഗ്രഹണം സന്തോഷ് ശിവൻ, ചിത്രസംയോജനം ശ്രീകർ പ്രസാദ്. താരങ്ങളെല്ലാം തങ്ങളുടെ ഏഴ് മാസത്തെ ഡേറ്റാണ് സിനിമയ്ക്കായി നൽകിയിരിക്കുന്നത്. ഫെബ്രുവരിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

സമീപകാലത്തിറങ്ങിയ മണിരത്നം ചിത്രമായ 'കാട്ര് വിളയിടൈ' ബോക്സോഫില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് വമ്പന്‍ താരനിരയോടെ ആക്ഷന്‍ ത്രില്ലര്‍ ചിത്രമവുമായി കോളിവുഡിന്റെ മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാന്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

 

click me!