ടാക്സ് ലാഭിച്ചാല്‍ ബോട്ടില്‍ പോകേണ്ടി വരും;  അമല പോളിനോട് ആര്യ

Published : Nov 02, 2017, 10:07 PM ISTUpdated : Oct 04, 2018, 05:52 PM IST
ടാക്സ് ലാഭിച്ചാല്‍ ബോട്ടില്‍ പോകേണ്ടി വരും;  അമല പോളിനോട് ആര്യ

Synopsis

തന്‍റെ  കാ​ർ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന് ആരോപണങ്ങള്‍ ഉയർന്ന സാഹചര്യത്തിൽ അതിനെ പരിഹസിച്ച് അമല പോള്‍  നടത്തിയ ബോട്ട് യാത്ര സമൂഹമാധ്യമങ്ങളിൽ ചർച്ചയ്ക്ക് വഴിവച്ചിരുന്നു. തുടർന്ന് അമല പോളിനെ വിമർശിച്ച് നിരവധി ആളുകൾ രംഗത്തെത്തുകയും ചെയ്തു.

അമലയുടെ പോസ്റ്റിന് രസികൻ മറുപടിയുമായി തമിഴ് നടൻ ആര്യയും എത്തി. റോഡ് ടാക്സ് ലാഭിച്ചാൽ ഒടുവിൽ ബോട്ടിൽ തന്നെയെത്തുമെന്നായിരുന്നു ആര്യയുടെ കമന്‍റ്. സൈക്കിളിൽ യാത്ര ചെയ്തും ഒാടിയുമൊക്കെ ആര്യ സൂക്ഷിച്ചുവയ്ക്കുന്ന പൈസ പോലെ തന്നെയാണ് ഇതെന്ന് അമലയും മറുപടി നല്‍കി. 

ഞാന്‍ ഈ സമ്പാദിക്കുന്നതെല്ലാം നിനക്ക് വേണ്ടിയാണ്. അമല ഞാന്‍ പ്രണയത്തില്‍ വീണുപോയി. എന്നായിരുന്നു ആര്യയുടെ അടുത്ത കമന്‍റ്. തിരിച്ച് ഇതേ നാണയത്തില്‍ അമല മറുപടിയും കൊടുത്തു. നീയിതാരോടും പറയില്ലെന്ന് വാക്ക് തന്നിട്ടുളളതല്ലേ എന്നായിരുന്നു അമല മറുപടി നല്‍കിയത്. 

കഴിഞ്ഞ ദിവസമാണ് നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന് ആ​രോ​പ​ണത്തെ പരിഹസിച്ച് അമല പോള്‍ പോസറ്റ് ഇട്ടത്.ഒരു ബോട്ടില്‍ പട്ടിക്കുഞ്ഞുമായി യാത്ര ചെയ്യുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു അമലയുടെ പരിഹാസം. "ചിലപ്പോഴൊക്കെ നഗരജീവിതത്തിന്‍റെ തിരക്കുകളില്‍ നിന്നും അനാവശ്യമായ ഊഹാപോഹങ്ങളിലും നിന്നും ഓടി രക്ഷപ്പെടണമെന്ന് എനിക്ക് തോന്നാറുണ്ട്. അതിനായി ഞാന്‍ ഒരു ബോട്ട് യാത്രയാണ് തിരഞ്ഞെടുത്തത്. കാരണം നിയമം ലംഘിച്ചുവെന്ന ആരോപണങ്ങളെങ്കിലും ഉണ്ടാവില്ലല്ലോ. അതോ ഇനി എന്‍റെ അഭ്യുദയകാംക്ഷികളോട് ഒന്നുകൂടി ഉറപ്പാക്കേണ്ടതുണ്ടോ", ഇതായിരുന്ന താരത്തിന്‍റെ കുറിപ്പ്.

.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പാപുവ ന്യൂ ഗിനിയയുടെ സംസ്കാരം, ചരിത്രം, ഇന്ത്യന്‍ ബന്ധം, അന്വേഷണം; പാപ്പാ ബുക്ക- റിവ്യൂ
ലളിതം, വൈകാരികം; 'ദി ഐവി' റിവ്യൂ