ദിലീപിനെ പുറത്താക്കണമെന്ന് ആസിഫലി; ഇല്ലെങ്കില്‍ യുവതാരങ്ങള്‍ അമ്മ പിളര്‍ത്തും

Published : Jul 11, 2017, 11:35 AM ISTUpdated : Oct 04, 2018, 04:50 PM IST
ദിലീപിനെ പുറത്താക്കണമെന്ന് ആസിഫലി; ഇല്ലെങ്കില്‍ യുവതാരങ്ങള്‍ അമ്മ പിളര്‍ത്തും

Synopsis

കൊച്ചി: അമ്മ ജനറല്‍ സെക്രട്ടറി മ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന എക്‌സിക്യൂട്ടിവ് യോഗത്തില്‍ നടന്‍ ദിലീപിനെതിരെ രൂക്ഷ വിമര്‍ശനവുമായി യുവതാരങ്ങള്‍. ദിലീപിനെ സംഘടനയല്‍ നിന്ന് പുറത്താക്കണമെന്ന് ആസിഫലി. ദിലീപിനെതിരെ നടപടിയെടുത്തെങ്കില്‍ യുവതാരങ്ങള്‍ സംഘടന വിടുമെന്നാണ് വിവരം. അങ്ങിനെയെങ്കില്‍ താര സംഘടനയായ അമ്മ പിളരും.

എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചില കാര്യങ്ങള്‍ യോഗത്തില്‍ ഉന്നയിക്കും. ഈ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തില്ലെങ്കില്‍ തന്റെ നിലപാട് വ്യക്തമാക്കുമെന്ന് നടന്‍ പൃത്ഥ്വിരാജും വ്യക്തമാക്കി. കുറ്റക്കാര്‍ക്ക് എതിരെ നടപടി വേണം നടന്‍ ദേവനും ആഴശ്യപ്പെട്ടു. തരസംഘടനയിലെ ഏക വനിത എക്‌സിക്യൂട്ടീവ് അംഗമായ രമ്യ നമ്പീശനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. നടിക്ക് നീതി ലഭിക്കാനായി അവസാന നിമിഷം വരെ പോരാടുമെന്ന് രമ്യ പറഞ്ഞു.

ദിലീപിനെതിരെ യുവാതരങ്ങള്‍ ഒന്നടങ്കം രംഗത്ത് വന്നിരിക്കുകയാണ്. അമ്മ എക്‌സിക്യൂട്ടീവില്‍ ഭൂരിപക്ഷവും നടപടി ആവശ്യപ്പെട്ടു. പ്രതിഷേഝം ശക്തമായതോടെ ദിലീപിനെ അമ്മ ട്രഷറര്‍ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും. അമ്മയുടെ നിലവിലെ പ്രവര്‍ത്തനങ്ങളില്‍ യുവതാരങ്ങള്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചു. ഈ സാഹചര്യത്തില്‍ ദിലീപിനെതിരെ നടപടിയെടുത്ത് നാണക്കേടില്‍ നിന്ന് രക്ഷപ്പെടാനും അമ്മയിലെ പിളര്‍പ്പ് ഒഴിവാക്കാനുമാണ് മുതിര്‍ന്ന താരങ്ങളുടെ ശ്രമം.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

നിവിൻ പോളിയുടെ നായികയായി പ്രീതി മുകുന്ദൻ, ക്യാരക്ടറിന്റെ പേര് പുറത്തുവിട്ടു
വിജയ് ദേവരകൊണ്ട–ദിൽ രാജു–രവി കിരൺ കോല കൂട്ടുകെട്ടിൽ ‘റൗഡി ജനാർദന’ — ടൈറ്റിൽ ഗ്ലിംപ്‌സ് പുറത്തിറങ്ങി