കാറ്റിലെ നുഹുക്കണ്ണ്, വേറിട്ട ലുക്കില്‍ ആസിഫ് അലി!

By Web DeskFirst Published Jul 15, 2017, 2:31 PM IST
Highlights

അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന കാറ്റിലെ ആസിഫ് അലിയുടെ ലുക്ക് പുറത്തു വിട്ടു. നുഹുക്കണ്ണ് എന്ന കഥാപാത്രമായാണ് ആസിഫ് അലി അഭിനയിക്കുന്നുത്. കള്ളുഷാപ്പിലെ ജീവനക്കാരനാണ് ആസിഫ് അലിയുടെ കഥാപാത്രം. ആസിഫ് അലിയുടെ കരിയറിലെ ഇതുവരെയുള്ള കഥാപാത്രങ്ങളില്‍ തീര്‍ത്തും വ്യത്യസ്തമായ ലുക്കിലാണ് നുഹുക്കണ്ണ്.

മുരളി ഗോപിയും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചെല്ലപ്പന്‍ എന്ന കഥാപാത്രമായിട്ടാണ് മുരളി ഗോപി അഭിനയിക്കുന്നത്. പി പത്മരാജന്റെ ചെറുകഥയെ ആസ്പദമാക്കി മകന്‍ അനന്തപത്മനാഭനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ദീപക് ദേവാണ് സംഗീതസംവിധായകന്‍. ഒരു പ്രതികാരകഥയായിരിക്കും സിനിമയുടെ പ്രമേയം.

നേരത്തെ asianetnews.tvയുടെ ഫേസ്ബുക്ക് ലൈവിലൂടെയാണ് അരുണ്‍ കുമാര്‍ അരവിന്ദ് പുതിയ സിനിമ പ്രഖ്യാപിച്ചത്. കോക്‌ടെയില്‍, ഈ അടുത്തകാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, വണ്‍ ബൈ ടു എന്നിവയാണ് അരുണ്‍ കുമാര്‍ അരവിന്ദ് ഇതിനു മുമ്പ് സംവിധാനം ചെയ്ത സിനിമകള്‍.

click me!