
കൊച്ചി: പർദയിടാത്ത ഭാര്യയുടെ ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ ഇട്ടതിനെതിരെ മതപരമായ വിമര്‍ശനവുമായി ചിലര്‍ രംഗത്ത് എത്തിയിരുന്നു. ഇതിനെതിരെ സിനിമ മേഖലയില്‍ ഉള്ളവര്‍ അടക്കം രംഗത്ത് എത്തിയിരുന്നു. എന്നാല്‍ വിമര്‍ശകരുടെ വായ അടച്ച് വീണ്ടും കുടുംബസമേതമുള്ള അഞ്ച് ചിത്രങ്ങളാണ് ആസിഫ് അലി വീണ്ടും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇവയില്‍ എല്ലാം സാധാരണ വേഷത്തിലായിരുന്നു ആസിഫിന്‍റെ ഭാര്യ.
ആഷിക് അബു അടക്കമുള്ള സംവിധായകരും സിനിമാപ്രവര്‍ത്തകരും ആസിഫ് അലിയുടെ കുടുംബചിത്രങ്ങൾ അവരുടെ ഫെയ്സ്ബുക്ക് അക്കൗണ്ടുകളിലും പങ്കുവച്ചിരുന്നു. നോമ്പു കാലത്ത് മുഖം മറയ്ക്കാതെയുള്ള ഭാര്യയുടെ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് ആസിഫ് അലിക്കെതിരെ വിമർശകർ രംഗത്തെത്തിയിരുന്നു. മകനും ഭാര്യയ്ക്കുമൊപ്പം നിൽക്കുന്ന ചിത്രമാണ് ആസിഫ് അലി ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ