'ചിലപ്പോള്‍ ബുദ്ധി കൊണ്ടാവില്ല, ഹൃദയം കൊണ്ടാവും സംസാരിക്കുക'; പ്രതികരണവുമായി അശ്വതി ശ്രീകാന്ത്

By Web TeamFirst Published May 21, 2021, 6:41 AM IST
Highlights

മാതൃത്വത്തിന്റെ റൊമാന്റിസൈസേഷന്‍ നോക്കിയോ പൊളിറ്റിക്കല്‍ കറക്ട്‌നെസ് നോക്കിയോ അല്ല സംസാരിച്ചത്. ചിലപ്പോള്‍ ബുദ്ധി കൊണ്ടാവില്ല, ഹൃദയം കൊണ്ടാവും സംസാരിക്കുകയെന്നും അവര്‍ വ്യക്തമാക്കി.
 

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത തന്റെ ചിത്രത്തിന് അശ്ലീല കമന്റുമായി എത്തിയ യുവാവിന് വായടപ്പിക്കുന്ന മറുപടി നല്‍കിയ നടി അശ്വതി ശ്രീകാന്ത് വിശദീകരണവുമായി വീണ്ടും രംഗത്ത്. ഫേസ്ബുക്കിലാണ് താരം മറുപടി എഴുതിയത്. പ്രതികരണത്തിനായി മാധ്യമങ്ങളില്‍ നിന്ന് ഒരുപാട് പേര്‍ വിളിച്ചെന്നും തന്റെ പ്രതികരണം മൂന്ന് വരിയില്‍ അവസാനിച്ചതാണെന്നും അവര്‍ കുറിച്ചു.

മാതൃത്വത്തിന്റെ റൊമാന്റിസൈസേഷന്‍ നോക്കിയോ പൊളിറ്റിക്കല്‍ കറക്ട്‌നെസ് നോക്കിയോ അല്ല സംസാരിച്ചത്. ചിലപ്പോള്‍ ബുദ്ധി കൊണ്ടാവില്ല, ഹൃദയം കൊണ്ടാവും സംസാരിക്കുകയെന്നും അവര്‍ വ്യക്തമാക്കി. എഡിറ്റ് ചെയ്ത ചിത്രങ്ങളുമായി എത്തുന്നവരെ ഇനി നിയമപരമായി നേരിടുമെന്നും മനസ്സമാധാനം ഈ സമയത്ത് എനിക്കും ഉള്ളിലുള്ള ആളിനും വളരെ വലുതാണെന്നും അതുകൊണ്ട് ഫേസ്ബുക്കിന് ചെറിയ ബ്രേക്ക് നല്‍കുന്നുവെന്നും അവര്‍ പറഞ്ഞു. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പ്രതികരണം അറിയാനും ഇന്റര്‍വ്യൂ എടുക്കാനും ഒക്കെ ഒരുപാട് പേര്‍ പല മാധ്യമങ്ങളെ പ്രതിനിധീകരിച്ച് നിരന്തരം വിളിക്കുന്നുണ്ട്. പ്രതികരണം ഒരാളോട് മാത്രം ആയിരുന്നു. അത് ആ മൂന്നു വരിയില്‍ തീര്‍ന്നതുമാണ്... മാതൃത്വത്തിന്റെ റൊമാന്റിസൈസേഷന്‍ ഉദ്ദേശിച്ചോ പൊളിറ്റിക്കല്‍ കറക്റ്റന്‍സ് നോക്കിയോ ഒന്നുമല്ല അത് പറഞ്ഞത്. ചിലപ്പോഴൊക്കെ നമ്മള്‍ ബുദ്ധി കൊണ്ടാവില്ല, ഹൃദയം കൊണ്ടാവും സംസാരിച്ച് പോവുക. ഇനി കൂടുതല്‍ ഒന്നും പറയാനില്ല. അത് ചോദിച്ച് ആരും വിളിക്കണമെന്നില്ല ??

പിന്നെ സൂം ചെയ്ത് എഡിറ്റ് ചെയ്ത ചിത്രങ്ങളുമായി ന്യായീകരത്തിന് ഇറങ്ങിയാല്‍ മറുപടി ഇനി  ലീഗല്‍ ആയിട്ടാവും എന്ന് കൂടി പറഞ്ഞോട്ടെ...
മനസ്സമാധാനം ഈ സമയത്ത് എനിക്കും ഉള്ളിലുള്ള ആളിനും വളരെ വലുതാണ് ??അതുകൊണ്ട് ഫേസ്ബുക്കിന് ചെറിയ ബ്രേക്ക്. സ്‌നേഹത്തിന്, സപ്പോര്‍ട്ടിന് എല്ലാവര്‍ക്കും നന്ദി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!