ട്രാന്‍സ്‍ജെന്ററുകള്‍ സ്വന്തം കഥ പറയുന്ന 'അവളിലേക്കുള്ള ദൂരം' ഇന്ന് പ്രേക്ഷകര്‍ക്ക് മുന്നില്‍

By Web DeskFirst Published Jul 24, 2016, 4:29 PM IST
Highlights

മലയാളികളായ ഒരു ട്രാന്‍സ്‍ജെന്റര്‍ കുടുംബത്തിന്റെ ജീവിതം ആവിഷ്കരിക്കുന്ന ഡോക്യുമെന്ററി 'അവളിലേക്കുള്ള ദൂരം' ഇന്ന് പ്രകാശനം ചെയ്യപ്പെടുന്നു. ട്രാന്‍സ്‍ജെന്ററുകള്‍ നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും കുടുംബവുമായുള്ള ബന്ധവമെല്ലാം സ്വന്തം വാക്കുകളിലൂടെ അവര്‍ തന്നെയാണ് ഡോക്യുമെന്ററിയില്‍ പ്രേക്ഷകരോട് സംസാരിക്കുന്നത്. സെലിബ്രിറ്റികളായ സുര്യയും ഹരിണിയുമാണ് തങ്ങളുള്‍പ്പെടുന്ന സമൂഹത്തിന്റെ ട്രാന്‍സ് ജീവിതവും കേരളത്തില്‍ ആ സമൂഹം അനുഭവിക്കുന്ന പ്രതിസന്ധികളും തുറന്നു പറയുന്നത്. 

നിരവധി വര്‍ഷങ്ങളായി ട്രാന്‍സ്‍ജെന്റര്‍ ജീവിത സാഹചര്യങ്ങള്‍ നിരീക്ഷിച്ച മാധ്യമ ഫോട്ടോഗ്രാഫര്‍ പി. അഭിജിത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജൂലൈ 25 തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ടി.എന്‍.ജി മെമ്മോറിയില്‍ ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ ധനകാര്യ മന്ത്രി ഡോ. ടി.എം തോമസ് ഐസകാണ് അവളിലേക്കുള്ള ദൂരം പ്രകാശനം ചെയ്യുന്നത്. എ. ശോഭിലയാണ് ഡോക്യുമെന്ററി നിര്‍മ്മിച്ചിരിക്കുന്നത്.  രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ട്രാന്‍സ്‍ജെന്റര്‍ ജീവിതങ്ങള്‍ ഒപ്പിയെടുത്ത ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി 2015ല്‍ പി. അഭിജിത്ത് സംഘടിപ്പിച്ച ട്രാന്‍സ് ഫോട്ടോ ഡോക്യുമെന്ററി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

click me!