ചിരഞ്ജീവിയോട് നോ പറഞ്ഞത് മൂന്ന് ബോളിവുഡ് സുന്ദരിമാര്‍

By Web DeskFirst Published Aug 1, 2016, 9:13 AM IST
Highlights

ഹൈദരബാദ്: തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയുടെ നായികയാകാനുള്ള ക്ഷണം ബോളിവുഡ് നടി കത്രീന കൈഫ് നിരസിച്ചതാണ് ഗോസിപ്പ് കോളങ്ങളിലെ വാര്‍ത്ത. ചിരഞ്ജീവിയുടെ 150-മത് ചിത്രത്തിലേക്കാണ് കത്രീന കൈഫിനെ ക്ഷണിച്ചത്. എന്നാല്‍ താരം ഓഫര്‍ നിരസിച്ചു. ഇതോടെ ടോളിവുഡ് സൂപ്പര്‍താരത്തിന്‍റെ പ്രസ്റ്റീജ് ചിത്രത്തില്‍ നിന്നും പിന്‍മാറുന്ന ബോളിവുഡ് സുന്ദരിമാരുടെ എണ്ണം മൂന്നായി.

ഒടുവില്‍ ഇപ്പോള്‍ കത്രീന കൈഫിന് പകരം കാജല്‍ അഗര്‍വാള്‍ ചിരഞ്ജീവിയുടെ നായികയാകുമെന്നാണ് വാര്‍ത്ത. ഏതാനും വര്‍ഷങ്ങളായി രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ചിരഞ്ജീവിയുടെ സിനിമയിലേക്കുള്ള മടങ്ങി വരവാണ് 150-മത് ചിത്രം. 

മലയാളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ചിരഞ്ജീവിയുടെ നായികയാകാനുള്ള ക്ഷണം കത്രീന നിരസിച്ചത് തെലുങ്ക് ഇന്‍ഡസ്ട്രിയെ ഞെട്ടിച്ചിട്ടുണ്ട്. നേരത്തെ കരീന കപൂറിനെയാണ് ആദ്യം ചിത്രത്തിന്‍റെ അണിയറക്കാര്‍ സമീപിച്ചത്. എന്നാല്‍ ഗര്‍ഭകാലം ആയതിനാല്‍ ബോളിവുഡില്‍ പോലും ചിത്രങ്ങള്‍ ഏറ്റെടുക്കാത്ത കരീന ഓഫര്‍ തിരിഞ്ഞ്പോലും നോക്കിയല്ല. പിന്നെ സൊനാക്ഷി സിന്‍ഹയായിരുന്നു ചിരു പടത്തിന്‍റെ അണിയറക്കാര്‍ ലക്ഷ്യം വച്ചത്.

എന്നാല്‍ ചിരുവിനെക്കാള്‍ വലിയ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന് ഒപ്പം ലിംഗ എന്ന ചിത്രത്തില്‍ അഭിനയിച്ച കാര്യം മനസില്‍വച്ചിട്ടോ എന്തോ, സൊനാക്ഷിയും നോ പറഞ്ഞു. പിന്നെയാണ് കത്രീനയില്‍ അണിയറക്കാന്‍ എത്തിയത്.  എന്നാല്‍ ബോളിവുഡില്‍ കരണ്‍ ജോഹാറുമൊത്തുള്ള ചിത്രത്തിന്‍റെ ചര്‍ച്ചയിലാണ് കത്രീന അതിനാല്‍ തന്നെ നോ എന്നായിരുന്നു അവരുടെയും മറുപടി.

click me!