
സിനിമാ ചരിത്രത്തില്‍ പുതിയ പുതിയ കളക്ഷന്‍ റെക്കോര്‍ഡുകള്‍ കുറിച്ച് മുന്നേറുകയാണ് ബാഹുബലി 2: ദ കണ്‍ക്ലൂഷന്‍. ആദ്യം 100 കോടി ക്ലബില്‍ കയറിയ ചിത്രം, പിന്നീട് ആമിര്‍ഖാന്‍, സല്‍മാന്‍ഖാന്‍ എന്നിവരുടെ ചിത്രങ്ങള്‍ സ്ഥാപിച്ച റെക്കോര്‍ഡുകള്‍ തകര്‍ത്തു. ഒടുവില്‍ ആയിരംകോടിയും പിന്നിട്ട് ആ കുതിപ്പ് തുടരുകയാണ്. ഇപ്പോഴിതാ, ബാഹുബലി 2 പുതിയൊരു റെക്കോര്‍ഡ് കൂടി സ്ഥാപിച്ചിരിക്കുന്നു. ഹിന്ദിയിലേക്ക് മൊഴിമാറ്റിയ ബാഹുബലി 2 പതിപ്പ് 400 കോടി രൂപ കളക്ഷന്‍ നേടിയിരിക്കുന്നു. ദംഗലിന്റെ റെക്കോര്‍ഡ്(387.39 കോടി) തകര്‍ത്തുകൊണ്ടാണ് ബാഹുബലി 400 കോടി തികയ്‌ക്കുന്ന ആദ്യ ഹിന്ദി ചിത്രമെന്ന റെക്കോര്‍ഡിലേക്ക് എത്തിയിരിക്കുന്നത്. ഇപ്പോള്‍ ബാഹുബലി 2-ന്റെ ആകെ കളക്ഷന്‍ 1250 കോടി പിന്നിട്ടുകഴിഞ്ഞു. ഇതില്‍ 100 കോടി തമിഴ്‌നാട്ടില്‍ നിന്നാണ്. കേരളത്തില്‍നിന്ന് 50 കോടി ബാഹുബലി 2 കളക്‌ട് ചെയ്‌തു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ