ബാഹുബലി രണ്ടാം ഭാഗത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു

Published : Feb 24, 2017, 12:12 PM ISTUpdated : Oct 04, 2018, 04:54 PM IST
ബാഹുബലി രണ്ടാം ഭാഗത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു

Synopsis

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലി രണ്ടാം ഭാഗത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഹിന്ദി പതിപ്പിന്‍റെ പോസ്റ്ററാണ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ജോഹര്‍ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്

 2015ലെ വമ്പൻ ഹിറ്റ് ചിത്രം. രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ, കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്നതിലുപരി സാങ്കേതിക തികവൊത്ത ദൃശ്യ വിരുന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ബാഹുബലിയേക്കാൾ അതിശയിപ്പിക്കുന്ന ക്ലൈമാക്സ് രംഗങ്ങൾ ബാഹുബലി ദ കണ്‍ക്ലൂഷനില്‍ പ്രതീക്ഷിക്കാം. 
അത് ഏറ്റവും മികച്ചതാക്കുന്നതിനുള്ള ശ്രമത്തിലാണ് അണിയറപ്രവർത്തകർ. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്ന് വിശദീകരിക്കുന്ന ഭാഗം ചിത്രീകരിച്ചു കഴിഞ്ഞു. ചിത്രീകരണ സമയത്ത് ഒരു ഭാഗവും ചോരാതിരിക്കാൻ അണയറപ്രവർത്തർ മൊബൈൽ ഫോണുകൾ കൊണ്ടുവരുന്നത് പോലും വിലക്കിയിരുന്നു.

 130 കോടി രൂപയുടെ ബജറ്റിലാണ് സിനിമ നിർമ്മിക്കുന്നത്. ആദ്യ ഭാഗം ബോക്സ് ഓഫീസിൽ നേടിയത് 600 കോടി രൂപയായിരുന്നു. അടുത്ത വർഷം ഏപ്രിൽ 28ന് ചിത്രം പ്രദർശനത്തിന് എത്തുമെന്നാണ് പ്രഖ്യാപനം.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മകന് കോകണ്ണ് ആണെന്നുള്ള കമന്‍റുകള്‍ വേദനിപ്പിച്ചു'; വിവേക്- വീണ ദമ്പതികള്‍
മോഹൻലാൽ ചിത്രം 'വൃഷഭ' നാളെ മുതൽ തിയേറ്ററുകളിൽ