പ്രഭാസിനേക്കാള്‍ ബാഹുബലിയില്‍ പ്രതിഫലം വാങ്ങിയ വ്യക്തി

Published : May 11, 2017, 06:13 AM ISTUpdated : Oct 05, 2018, 03:23 AM IST
പ്രഭാസിനേക്കാള്‍ ബാഹുബലിയില്‍ പ്രതിഫലം വാങ്ങിയ വ്യക്തി

Synopsis

ഹൈദരബാദ്: ഇന്ത്യന്‍ സിനിമയില്‍ ബാഹുബലി തരംഗമാണ്. ഇന്ത്യയില്‍ ആദ്യമായി ഒരു ചിത്രം 1000 കോടി ക്ലബില്‍ കടക്കുന്നു എന്നതിനപ്പുറം ഇന്നുവരെ ഇന്ത്യന്‍ സിനിമ കാണാത്ത കാഴ്ചകളാണ് ഈ ചലച്ചിത്ര പരമ്പര ഒരുക്കുന്നത്.

രണ്ട് ബാഹുബലി ചിത്രങ്ങളും ഒരുക്കിയത് 430 കോടി രൂപ, ഒന്നാം ഭാഗത്തിന് 180 കോടി ചിലവഴിച്ചപ്പോള്‍ രണ്ടാം ഭാഗത്തിന് നിര്‍മ്മാതാക്കളായ ആര്‍ക്ക മീഡിയ വര്‍ക്സ് ചിലവഴിച്ചത് 250 കോടിയാണ്. ഇതില്‍ താരങ്ങളുടെ പ്രതിഫലം ഇതിനകം തന്നെ ചര്‍ച്ചയായിട്ടുണ്ട്. ബാഹുബലിയായി അഭിനയിച്ച പ്രഭാസിന് 25 കോടിയാണ് പ്രതിഫലം നല്‍കിയത്.

വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച റാണയ്ക്ക് പ്രതിഫലം 15 കോടി, ദേവസേനയായി എത്തിയ അനുഷ്കയ്ക്ക് പ്രതിഫലം 5 കോടി. രണ്ടാം ഭാഗത്തില്‍ വലിയ റോള്‍ ഒന്നും ഇല്ലെങ്കിലും നാലുകോടിക്ക് അടുത്ത് പ്രതിഫലം കിട്ടി. പ്രധാനപ്പെട്ട ശിവകാമി എന്ന റോള്‍ ചെയ്ത രമ്യകൃഷ്ണന് 2.5 കോടിയാണ് പ്രതിഫലം കിട്ടിയത്. കട്ടപ്പയായ സത്യരാജിന് ലഭിച്ചത് 2 കോടി.

എന്നാല്‍ ഇവരെക്കാള്‍ എല്ലാം ബാഹുബലിക്ക് പ്രതിഫലം വാങ്ങിയ ഒരു വ്യക്തിയുണ്ട്. അത് മറ്റാരുമല്ല സംവിധായകന്‍ എസ്എസ് രാജമൗലി തന്നെ 28 കോടിയാണ് ബാഹുബലി ഒരുക്കുന്നതിന് രാജമൗലിക്ക് ലഭിച്ച പ്രതിഫലം. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഒരു സംവിധായകന്‍ വാങ്ങുന്ന ഏറ്റവും വലിയ പ്രതിഫലമാണ് ഇത്.

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വര്‍ഷം അവസാനിക്കാന്‍ 9 ദിനങ്ങള്‍ ശേഷിക്കെ 'കാന്താര' വീണു! ഈ വര്‍ഷത്തെ ഏറ്റവും വലിയ ഇന്ത്യന്‍ ഹിറ്റ് ആ ചിത്രം
'ചെയ്യാന്‍ റെഡി ആയിരുന്നു, പക്ഷേ തിരക്കഥ വായിച്ചതിന് ശേഷം ഉപേക്ഷിച്ചു'; ആ ചിത്രത്തെക്കുറിച്ച് അജു വര്‍ഗീസ്