Latest Videos

ബാഹുബലി 3 ഉണ്ടാക്കാം; പക്ഷെ ഒറ്റ കണ്ടീഷനുണ്ടെന്ന് രാജമൗലി

By Web DeskFirst Published May 7, 2017, 6:43 AM IST
Highlights

ലണ്ടന്‍: ആദ്യമായി 1000 കോടി രൂപ തീയറ്ററില്‍ നിന്നും നേടുന്ന ഇന്ത്യന്‍ സിനിമ എന്ന ചരിത്രം കുറിച്ചിരിക്കുകയാണ് ബാഹുബലി 2. ഇന്ത്യന്‍ സിനിമചരിത്രത്തിലെ ഏറ്റവും വലിയ വിസ്മയം തീര്‍ത്ത സംവിധായകന്‍ എസ്എസ് രാജമൗലിയുടെ അടുത്ത ചിത്രം ഏതാണ് എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. ബാഹുബലിക്ക് മൂന്നാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. അതിന് അടുത്തിടെ രാജമൗലി തന്നെ മറുപടി നല്‍കിയിട്ടുണ്ട്.

അഞ്ച് വര്‍ഷത്തോളം നീണ്ട ബാഹുബലി കാലത്തിന് അന്ത്യമായെന്ന് സംവിധായകന്‍ എസ്.എസ് രാജമൗലി ഇന്നലെ ഫേസ്ബുക്കില്‍ കുറിച്ചെങ്കിലും ഏറ്റവും പുതിയ വാര്‍ത്തകള്‍ ഇനിയൊരു ബാഹുബലി കൂടി തീയറ്ററുകളില്‍ തംരഗമാകാനെത്തുമെന്ന സൂചന നല്‍കുന്നവയാണ്.
ശക്തമായൊരു കഥയുണ്ടായാല്‍ ബാഹുബലിക്ക് തുടര്‍ച്ചയുണ്ടാകുമെന്ന് എസ്.എസ് രാജമൗലി പറയുന്നത്. 

ബാഹുബലി-3നെപ്പറ്റിയുള്ള ചോദ്യങ്ങളോട് ഒരു അഭിമുഖത്തില്‍ പ്രതികരിക്കവെയാണ് രാജമൗലി ഇക്കാര്യം വെളിപ്പെടുത്തിയത് ഇങ്ങനെ. ചിത്രത്തിന് വിപണിയുണ്ടെന്നത് ശരിയാണ്, എന്നാല്‍ ശക്തമായ കഥയില്ലാതെ വിപണിക്ക് വേണ്ടി ചിത്രം ചെയ്യുന്നത് ആത്മാര്‍ത്ഥമായ സിനിമാ നിര്‍മ്മാണമാവില്ല. 

എന്നാല്‍ മുമ്പുണ്ടായത് പോലെ തന്റെ പിതാവ് ശക്തമായ ഒരു കഥയുമായി രംഗത്തെത്തിയാല്‍ അതും സിനിമയാകുമെന്ന് ഉറപ്പ്-രാജമൗലി പറഞ്ഞു. അതായത് ശക്തമായ കഥവേണം എന്ന കണ്ടീഷനാണ് തനിക്ക്,അല്ലാതെ പ്രേക്ഷകരുണ്ടെന്ന പേരില്‍ ഒരു ചിത്രം നിര്‍മ്മിക്കുന്നത് യഥാര്‍ത്ഥ സിനിമ മേക്കിംഗ് അല്ല രാജമൗലി പറയുന്നു. രാജമൗലിയുടെ പിതാവ് വിജയേന്ദര്‍ പ്രസാദ് ആണ് ബാഹുബലിയുടെ കഥാകാരന്‍.

click me!