കബാലി ലോകം കീഴടക്കുമ്പോള്‍; ബാഹുബലി ചൈന കീഴടക്കുന്നു

By Web DeskFirst Published Jul 25, 2016, 4:28 PM IST
Highlights

ബിയജിംങ്ങ്: കബാലി ഇന്ത്യയിലും വിദേശത്തും സ്ക്രീനുകള്‍ പിടിച്ചപ്പോള്‍, ചൈന കീഴടക്കിയത് മറ്റൊരു ഇന്ത്യന്‍ ചിത്രമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ബാഹുബലി. ബാഹുബലി റിലീസ് ആയത് 2015 ജൂലൈ പത്തിനായിരുന്നു. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടപ്പോഴാണ് ചിത്രം ചൈനയില്‍ എത്തുന്നത്. പ്രമുഖ ചൈനീസ് വിതരണ കമ്പനിയായ ഇ സ്റ്റാര്‍സ് ഫിലിംസാണ് ബാഹുബല വിതരണം ചെയ്തത്. റിലീസിന് മുന്‍പ് വമ്പന്‍ പ്രചരണവും കമ്പനി നടത്തിയിരുന്നു.

ബെയ്ജിംഗ്, ഷാങ്ഹായ്, ഗ്വാങ്‌സു, നാന്‍ജിംഗ്, ഷെസെന്‍ എന്നീ പ്രമുഖ നഗരങ്ങളിലുള്‍പ്പെടെ ചൈനയിലെ ആറായിരത്തോളം സ്‌ക്രീനുകളിലാണ് ‘ബാഹുബലി’ പ്രദര്‍ശനമാരംഭിച്ചത്. വെയ്ജിംഗില്‍ 60 തീയേറ്ററുകളില്‍ 214 സ്‌ക്രീനുകളിലും ഷാങ്ഹായിയില്‍ 82 തീയേറ്ററുകളിലെ 284 സ്‌ക്രീനുകളിലും ‘ബാഹുബലി’ ചൈനീസ് ഭാഷയില്‍ കളിക്കുന്നു.

റിലീസ് ദിനത്തില്‍ 1.2 ലക്ഷം ഡോളറാണ് ചിത്രം നേടിയത്. എല്ലാ സെന്ററുകളിലും മികച്ച അഭിപ്രായവും മൗത്ത് പബ്ലിസിറ്റിയും നേടിയതോടെ ശനിയാഴ്ച കളക്ഷന്‍ 2.5 ലക്ഷം ഡോളറായി വര്‍ധിച്ചു. ഞായറാഴ്ച വീണ്ടും വര്‍ധിച്ചു. 2.6 ലക്ഷം ഡോളര്‍. ആദ്യ മൂന്ന് ദിവസങ്ങളിലെ മൊത്തം കളക്ഷന്‍ 6.3 ലക്ഷം ഡോളറാണ്. അതികം വൈകാതെ കൂടുതല്‍ തിയറ്ററുകളിലേക്ക് പടം വ്യാപിപ്പിക്കും എന്നാണ് പൊതുവിലുള്ള റിപ്പോര്‍ട്ട്.
 

click me!