
സണ്ണി ലിയോണ്‍ കേരളത്തില്‍ സൃഷ്ടിച്ച തരംഗം അവസാനിക്കുന്നില്ല എന്നതാണ് സത്യം. അവരുടെ അവരുടെ പഴയ ഐറ്റം സോങ്ങുകള്‍ക്ക് യൂട്യൂബില്‍ വീണ്ടും കാഴ്ച്ചക്കാരേ കിട്ടിരിക്കുകയാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ബേബിഡോള്‍ എന്ന ഹിറ്റ് ഗാനം. ആ ഗാനത്തിന് മലയാളം പതിപ്പും ഉണ്ട്. മിന്നാമിനുങ്ങ് പോലെന്‍ കണ്‍കള്‍, വെണ്‍ ചന്ദ്രിക എന്ന പാട്ടാണ് ഇപ്പോള്‍ യൂട്യൂബില്‍ ഹിറ്റായിരിക്കുന്നത്.
2014 ല്‍ ടി സീരീസാണ് ഈ വീഡിയോ പുറത്തിറക്കിരിക്കുന്നത്. കൊച്ചിയില്‍ ഒരു ഉത്ഘാടനത്തിനെത്തിയപ്പോള്‍ സണ്ണി വന്‍ തരംഗമായിരുന്നു. ഇതിനു പിന്നാലെയാണ് ഈ ഗാനം യൂട്യൂബില്‍ വീണ്ടും ഹിറ്റായിരിക്കുന്നത്. കൃഷ്ണാചാര്യയാണ് ഈ ഗാനം രചിച്ചിരിക്കുന്നത്. മീറ്റ് ബ്രോസ് അഞ്ജാന്‍ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് കുശ്ബു ജെയിനും സാകേതും ചേര്‍ന്നാണ്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ