വീരുഷ്‌ക വിവാഹ വിരുന്നില്‍ ഐശ്വര്യയുടെ 'നാത്തൂന്‍ പോര്'?

By Web DeskFirst Published Dec 28, 2017, 12:39 PM IST
Highlights

മുംബൈ: ഐശ്വര്യ റായിയും അഭിഷേകിന്‍റെ സഹോദരി ശ്വേതയും തമ്മിലുള്ള അസ്വാരസ്യം ബോളിവുഡില്‍ ചര്‍ച്ചയാണ്. ഇതിനിടയിലാണ് ഇരുവരും ഒന്നിച്ചെത്തിയ ചടങ്ങിന്റെ വീഡിയോകള്‍ വീണ്ടും ചര്‍ച്ചയാകുന്നത്.  വീരുഷ്‌ക ദമ്പതികളുടെ വിവാഹ വിരുന്നില്‍ ഇരുവരും ഒന്നിച്ചെത്തിയ വീഡിയോയായിരുന്നു അത്. ഭര്‍ത്താവ് അഭിഷേകിന് ഒപ്പമാണ് ഐശ്വര്യ എത്തിയത്. ശ്വേതയാകട്ടേ അമിതാഭ് ബച്ചനൊപ്പവും.

അഭിഷേകും ഐശ്വര്യയും ക്യാമറയ്ക്കു മുന്നില്‍ പോസ് ചെയ്തു. ഇതിനിടയില്‍ ബച്ചനും മകള്‍ ശ്വേതയും എത്തി. ഇതോടെ ഫോട്ടോഗ്രാഫര്‍മാര്‍ അഭിഷേകിനോടും ഐശ്വര്യയോടും ബച്ചനോപ്പം പോസ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇരുവരും സന്തോഷത്തോടെ വന്നു പോസ് ചെയ്തു എങ്കിലും ആഷിന്റെ ഒപ്പം നിന്നതിലുള്ള അങ്കലാപ്പും ഇഷ്ടക്കുറവും ശ്വേതയുടെ മുഖത്തു കാണാമായിരുന്നു എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

click me!