
പോപ്പ് സംഗീതപ്രേമികളുടെ പ്രിയ ബാൻഡായ ബാക്ക് സ്‍ട്രീറ്റ് ബോയ്സ് പുതിയ ഗാനവുമായി വീണ്ടും. അഞ്ച് വർഷത്തിന് ശേഷം ആണ് ഹിറ്റ് ഗായകസംഘം പുതിയ പാട്ടുമായി എത്തുന്നത്.
തൊണ്ണൂറുകളിലെ യുവ ഹൃദയങ്ങൾ നെഞ്ചേറ്റിയ പേര്. ലോകം മുഴുവൻ ബാക്ക് സ്ട്രീറ്റ് ബോയ്സിനെ ആഘോഷിച്ചകാലം മറക്കാനാകില്ല. പോപ്പ് സംഗീതലോകത്ത് പിൽക്കാലത്ത് പുതിയ പാട്ടുകാരും പരീക്ഷണങ്ങളും ഉണ്ടായെങ്കിലും ഈ അഞ്ചംഗ ഗായകസംഘത്തെ ഇന്നും നെഞ്ചേറ്റുന്നവർ നിരവധി.
ചൂടപ്പം പോലെ വിറ്റഴിച്ച സൂപ്പർഹിറ്റ് ആൽബങ്ങൾ. മാസങ്ങളോളം ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയ പാട്ടുകൾ. 2013ൽ ഇന്‍ എ വേള്‍ഡ് ലൈക്ക് ദിസ് പുറത്തിറക്കിയ ശേഷം അഞ്ച് വർഷത്തെ ഇടവേള. ഒടുവിൽ 'ഡോണ്ട് ഗോ ബ്രേക്കിംഗ് മൈ ഹേര്‍ട്' എന്ന ഒൻപതാം ആൽബവുമായി വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തുകയാണ് ഹിറ്റ് ടീം. ഇതേ പേരിൽ വർഷങ്ങൾക്ക് മുൻപ് എൽട്ടൺ ജോൺ പുറത്തിറക്കിയ ആൽബം വൻഹിറ്റായിരുന്നു.
നിക്ക്, ഹൗയ്യീ, ബ്രായൻ, എജെ മക്‍ലീൻ, കെവിൻ. 40 വയസ്സ് പിന്നിട്ട ഗായകസംഘം ഇന്നും അതേ ചുറുചുറുക്കോടെ പാടി ആടുന്നു. 90കളിലെ ബാക്ക് സ്ട്രീറ്റ് ബോയ്സിനെ അനുസ്മരിപ്പിക്കുന്ന പാട്ടെന്നാണ് ആസ്വാദകരുടെ കമന്റ്. അധികം വൈകാതെ ആൽബത്തിലെ രണ്ടാമത്തെ പാട്ടും എത്തുമെന്നാണ് പ്രതീക്ഷ.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ