ബാഹുബലിയും ടേക്ക് ഓഫും ഇന്ത്യന്‍ പനോരമയില്‍

By Web DeskFirst Published Nov 10, 2017, 3:06 PM IST
Highlights

ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയും മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫും. ഈ രണ്ടു ചിത്രളും പനോരമയില്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. നവംബര്‍ 20 മുതല്‍ 28 വരെ ഗോവയില്‍ വച്ച് നടക്കുന്ന 48 ാം മത് അന്താരാഷ്ട്ര ചലച്ചിതോത്സവത്തിലേക്കാണ് ഇരു ചിത്രങ്ങളും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.  

ഫീച്ചര്‍ സിനിമാ വിഭാഗത്തിലേക്കാണ് ടേക്ക് ഓഫ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.  അഞ്ച് മുഖ്യധാരാ സിനിമകളിലാണ് ബാഹുബലിയുടെ സ്ഥാനം.  സുഭാഷ് കപൂര്‍ സംവിധാനം ചെയ്ത് ഹിന്ദി ചിത്രം ജോളി എല്‍ എല്‍ ബി 2, രാജേഷ് മപുസ്‌കറിന്റെ മറാത്തി ചിത്രം വെന്റിലേറ്റര്‍, രാഹുല്‍ ബോസിന്‍റെ ഹിന്ദി ചിത്രം പൂര്‍ണ, അനിക് ദത്തയുടെ ബംഗാളി ചിത്രം മേഘ്‌നാദ് ബോധ് രഹസ്യ എന്നിവയാണ് മറ്റ് മുഖ്യധാരാ ചിത്രങ്ങള്‍. 

 ഇതിന് പുറമെ നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലേക്ക് രണ്ട് മലയാളി സംവിധായകന്റെ ചിത്രവും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സംവിധാകന്‍ കെ ജി ജോര്‍ജ്ജിന്‍റെ ജീവിതം ആസ്പദമാക്കി ലിജിന്‍ ജോസ് സംവിധാനം ചെയ്ത 81/2 ഇന്റര്‍കട്ട്‌സ്- ലൈഫ് ആന്‍ഡ് ഫിലിംസ് ഓഫ് കെജി ജോര്‍ജ്, അഖില ഹെന്‍ട്രി സംവിധാനം ചെയ്ത ജി എന്ന മലയാളം നോണ്‍ ഫീച്ചര്‍ സിനിമകളും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മകന്‍ നിധിന്‍ആര്‍ സംവിധാനം ചെയത  നേം/ പ്ലേസ്/ആനിമല്‍/ തിംങ് എന്ന ഹിന്ദി ചിത്രവുമാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ഫീച്ചര്‍ വിഭാഗത്തിലേക്ക് 26 ചിത്രങ്ങളും നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്ക് 16 ചിത്രങ്ങളുമാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വിനോദ് കാപ്രി സംവിധാനം ചെയ്ത  ഹിന്ദി ചിത്രം പിഹു ആണ് ഉദ്ഘാടന ചിത്രം.
 

click me!