
ബാഹുബലി രണ്ടാം ഭാഗത്തിലെ പാട്ടുകളില്‍ ശ്രദ്ധേയമായിരുന്നു കൃഷ്ണനെ കുറിച്ചുള്ള ദേവസേനയുടെ ഗാനം കണ്ണാ നീ ഉറങ്ങടാ. യുവരാജകുമാരിയായ ദേവസേന തന്റെ സ്വന്തം കൊട്ടാരത്തില്‍ കൃഷ്ണനെ സ്തുതിച്ചു പാടുന്നതാണ് ഗാനത്തിന്‍റെ പശ്ചാത്തലം. ആ നേരത്ത് കൊട്ടാരത്തിലുള്ള ബാഹുബലി പാട്ട് കേള്‍ക്കുന്നതും പ്രണയത്തിലേക്കു വഴി തുറക്കുന്നതുമൊക്കെയാണ് പാട്ടില്‍.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത് മറ്റൊരു 'കണ്ണാ നീ ഉറങ്ങടാ' ആണ്. അതില്‍ ബാഹുബലിയല്ല നായകന്‍. നമ്മുടെ സലീംകുമാറാണ്. കണ്ണാ നീ ഉറങ്ങടാ മണവാളന്‍ വേര്‍ഷന്‍ എന്നാണ് ഈ ട്രോളിന്‍റെ പേര്. ഏവരേയും പൊട്ടിച്ചിരിപ്പിക്കുന്ന ഗാനത്തിന്‍റെ ട്രോള്‍ വീഡിയോ കാണാം.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ