ബിഗ് ബോസില്‍ ആ 16 പേരില്‍ ഒരാള്‍ ശ്വേതാ മേനോന്‍

Web Desk |  
Published : Jun 24, 2018, 07:43 PM ISTUpdated : Jun 29, 2018, 04:03 PM IST
ബിഗ് ബോസില്‍ ആ 16 പേരില്‍ ഒരാള്‍ ശ്വേതാ മേനോന്‍

Synopsis

ബിഗ് ബോസില്‍ 16 പേരില്‍ ഒരാള്‍ ശ്വേതാ മേനോന്‍

കൗതുകമുണര്‍ത്തുന്ന ഒരു മോഹന്‍ലാല്‍ ചിത്രത്തിനായുള്ള കാത്തിരിപ്പ് പോലെയായിരുന്നു മലയാളി ടെലിവിഷന്‍ കാണികളെ സംബന്ധിച്ച് ബിഗ് ബോസിനായുള്ള കാത്തിരിപ്പ്. അമിതാഭ് ബച്ചനും സല്‍മാന്‍ ഖാനുമൊക്കെ അവതാരകരായെത്തിയ ഹിന്ദി ബിഗ് ബോസും കമല്‍ ഹാസന്‍ എത്തിയ തമിഴ് ഷോയുമാവും ഭൂരിഭാഗം മലയാളികളുടെയും ശ്രദ്ധയില്‍ മുന്‍പ് പെട്ടിട്ടുള്ളത്. 

എന്നാല്‍ കന്നഡയിലും തെലുങ്കിലും ബംഗാളിയിലുമൊക്കെ ബിഗ് ബോസ് പതിപ്പുകള്‍ ഇതിനകം വന്നുകഴിഞ്ഞു. മലയാളത്തില്‍ വരുമ്പോള്‍ ഷോയുടെ ഏറ്റവും പ്രധാന ആകര്‍ഷണം അത് അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ ആണ് എന്നതാണ്.  

ഇനി അറിയാനുള്ള ഷോയില്‍ പങ്കെടുക്കുന്ന സെലിബ്രേറ്റികളെ കുറിച്ചാണ്.  ആരൊക്കെയാകും ആ പതിനാറ് പേര്‍ എന്ന് എല്ലാവര്‍ക്കും സംശയമുണ്ടാകും. അതില്‍ ഒരാള്‍ ആരാണെന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. മലയാളികള്‍ക്ക് ഏറ്റവും സുപരിചിതയായ താരം ശ്വേതാ മേനോനാണ് ബിഗ്ബോസില്‍ പങ്കെടുക്കുന്ന താരങ്ങളില്‍ ഒരാള്‍. കുടുതല്‍ താരങ്ങളെ വൈകാതെ പ്രഖ്യാപിക്കും. ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളുമായാണ് ശ്വേതാ മേനോന്‍ ബിഗ് ബോസ് വേദിയിലേക്കെത്തിയത്.

16 മത്സരാര്‍ഥികള്‍ 100 ദിവസം, പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒരു വീട്ടില്‍ താമസിക്കുന്നു എന്നതാണ് ഷോയുടെ യുഎസ്‍പി. ആദ്യദിനം മത്സരാര്‍ഥികള്‍ വീട്ടില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ അവരെ സുരക്ഷിതമായി, എന്നാല്‍ മറ്റ് ആശയവിനിമയ സൗകര്യങ്ങള്‍ എല്ലാം ഒഴിവാക്കി താമസിപ്പിക്കും. 16 പേര്‍ക്കും നല്‍കുന്നത് ഒരേ സൗകര്യങ്ങള്‍. പത്രം, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ്, മൊബൈല്‍ തുടങ്ങിയവയൊന്നും അനുവദിക്കില്ല. 'ബിഗ് ബോസ്' മാത്രമായിരിക്കും പുറംലോകവുമായി ബന്ധപ്പെടാന്‍ മത്സരാര്‍ഥികളുടെ മുന്നിലുള്ള ഒരേയൊരു ഉപാധി. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ധുരന്ദറിലെ ആ ഗാനം ചിത്രീകരിച്ചത് എന്റെ ആർത്തവദിനങ്ങളിൽ..'; തുറന്നുപറഞ്ഞ് അയേഷ ഖാൻ
ആ പ്രഭാസ് ചിത്രത്തിന് സംഭവിച്ചത് എന്താണ്?, യഥാര്‍ഥത്തില്‍ അഭിപ്രായം മാറിയോ?, ഒടിടിയില്‍ നമ്പര്‍ വണ്‍!