ബിഗ് ബോസ്: ഈ നാല് പേരില്‍ ഒരാള്‍ ഈയാഴ്ച പുറത്ത്

Web Desk |  
Published : Jul 09, 2018, 11:41 PM ISTUpdated : Oct 02, 2018, 06:47 AM IST
ബിഗ് ബോസ്: ഈ നാല് പേരില്‍ ഒരാള്‍ ഈയാഴ്ച പുറത്ത്

Synopsis

മൂന്നാം വാരത്തിലെ എലിമിനേഷന്‍ ലിസ്റ്റ്

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന് മൂന്നാം വാരത്തിലെ എലിമിനേഷനുള്ള നോമിനേഷന്‍ ലിസ്റ്റ് ആയി. താഴെ പറയുന്ന പ്രകാരമാണ് ഓരോ മത്സരാര്‍ഥിയും തങ്ങള്‍ക്ക് പുറത്താക്കാന്‍ താല്‍പര്യമുള്ള രണ്ട് പേരുടെ വീതം പേര് അവതരിപ്പിച്ചത്. 

ശ്വേത മേനോന്‍- അനൂപ് ചന്ദ്രന്‍, ബഷീര്‍ ബഷി

രഞ്ജിനി ഹരിദാസ്- അനൂപ് ചന്ദ്രന്‍, സാബുമോന്‍

ശ്രീലക്ഷ്മി- സാബുമോന്‍, അര്‍ച്ചന

പേളി മാണി- ഹിമ ശങ്കര്‍, ദീപന്‍ മുരളി

ഹിമ ശങ്കര്‍- രഞ്ജിനി ഹരിദാസ്, സാബുമോന്‍

അതിഥി റായ്- അനൂപ് ചന്ദ്രന്‍, പേളി മാണി

ദിയ സന- ശ്രീലക്ഷ്മി, രഞ്ജിനി ഹരിദാസ്

അര്‍ച്ചന- അതിഥി റായ്, ശ്രീലക്ഷ്മി

അരിസ്റ്റോ സുരേഷ്- രഞ്ജിനി ഹരിദാസ്, ബഷീര്‍ ബഷി

ദീപന്‍ മുരളി- രഞ്ജിനി ഹരിദാസ്, ശ്വേത മേനോന്‍

ബഷീര്‍ ബഷി- ശ്വേത മേനോന്‍, രഞ്ജിനി ഹരിദാസ്

സാബുമോന്‍- രഞ്ജിനി ഹരിദാസ്, ഹിമ ശങ്കര്‍

അനൂപ് ചന്ദ്രന്‍- രഞ്ജിനി ഹരിദാസ്, ഹിമ ശങ്കര്‍


ഇതില്‍ നിന്ന് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയ നാല് പേരുടെ പേരുകള്‍ ബിഗ് ബോസ് പിന്നാലെ പ്രഖ്യാപിച്ചു. രഞ്ജിനി ഹരിദാസ് (7 വോട്ടുകള്‍), അനൂപ് ചന്ദ്രന്‍ (3), സാബുമോന്‍ (3), ഹിമ ശങ്കര്‍ (3) എന്നിവരാണ് കൂടുതല്‍ വോട്ട് നേടിയത്. എന്നാല്‍ ഇവരില്‍ ഒരാളെ ലിസ്റ്റില്‍ നിന്ന് പുറത്താക്കാനും പുതിയൊരാളുടെ പേര് പറയാനുമായിരുന്നു ക്യാപ്റ്റന്‍ ശ്രീനിഷ് അരവിന്ദിന് ബിഗ് ബോസില്‍ നിന്ന് ലഭിച്ച നിര്‍ദേശം. അതുപ്രകാരം രഞ്ജിനി ഹരിദാസിനെ ശ്രീനിഷ് എലിമിനേഷന്‍ ലിസ്റ്റില്‍ നിന്ന് രക്ഷിച്ചു. തുടര്‍ന്ന് ലിസ്റ്റില്‍ ഇല്ലാതിരുന്ന ശ്രീലക്ഷ്മിയുടെ പേര് ലിസ്റ്റിലേക്ക് ചേര്‍ക്കുകയും ചെയ്തു. ഇതുപ്രകാരം ഈയാഴ്ചത്തെ എലിമിനേഷനായുള്ള നോമിനേഷന്‍ ലിസ്റ്റില്‍ നാല് പേരാണുള്ളത്. അനൂപ് ചന്ദ്രന്‍, സാബുമോന്‍, ഹിമ ശങ്കര്‍, ശ്രീലക്ഷ്മി എന്നിവര്‍.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മിണ്ടിയും പറഞ്ഞും', അപര്‍ണ ബാലമുരളി ആലപിച്ച ഗാനം പുറത്തിറങ്ങി
നിവിൻ പോളിയുടെ നായികയായി പ്രീതി മുകുന്ദൻ, ക്യാരക്ടറിന്റെ പേര് പുറത്തുവിട്ടു