
ഏഷ്യാനെറ്റിന്റെ റിയാലിറ്റി ഷോയായ ബിഗ് ബോസ് രസകരമായ ടാസ്‍കുകളിലൂടെ പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്. കഴിഞ്ഞ ദിവസം ബിഗ് ബോസ്സിൽ കൊടുത്ത ലക്ഷ്വറി ടാസ്ക്കിന്റെ ക്യാപ്റ്റന്മാർ രഞ്ജിനിയും സാബുവുമായിരുന്നു . ഓരോ ലക്ഷം രൂപയാണ് രണ്ടു പേർക്കും ബിഗ് ബോസ് ബിസിനസ് ചെയ്യാൻ നൽകിയത്. എന്നാൽ സാബു ജീവിതത്തിലെ പോലെ തന്നെ ബിഗ് ബോസിലെ ബിസിനസിലും പൈസ കൈകാര്യം ചെയ്യുന്നതിലും ഗംഭീരമായി പരാജയപ്പെട്ട് ടാസ്ക്കിൽ തോറ്റു.
ജീവിതത്തിൽ സാബു പൈസ കൈകാര്യം ചെയ്യുന്നതിൽ എന്നും പരാജയമായിരുന്നു. സൗദി അറേബ്യായിൽ ലുഫ്ത്താൻസ വിമാനകമ്പനിയിൽ ജോലി ചെയ്തിരുന്ന സാബു കേരളത്തിൽ തിരിച്ചെത്തിയത് മീഡിയ ഇന്‍ഡസ്ട്രിയോടുള്ള ഭ്രമം മൂത്താണ് . എന്നാൽ സാബു ഇതിൽ മുടക്കിയ പൈസ മുഴുവനും സാബുവിന് നഷ്‍ടപ്പെട്ടു. അതുപോലെ തന്നെയാണ് ബിഗ് ബോസിലും സാബുവിന് സംഭവിച്ചത്. ബിഗ് ബോസ് നൽകിയ പൈസയിൽ നല്ലൊരു പങ്കും അനൂപ് ചന്ദ്രൻ സാബുവിനെ കബളിപ്പിച്ചു സ്വന്തമാക്കുകകയും സാബുവിന്റെ പണിക്കാർ നിർമിച്ച സാധനം മുഴുവൻ രഞ്ജിനിക്ക് വിൽക്കുകയും ബാക്കി സാബുവിന്റെ കയ്യിലുണ്ടായിരുന്ന 2000 രൂപ ആരോ മോഷ്‍ടിക്കുകയും ചെയ്തു.
സാബുവുമായി പരിചയമുള്ളവരിൽ ഈ എപ്പിസോഡ് നിറഞ്ഞ ചിരിയാണുണർത്തിയത് . ഇവൻ ഇനിയും നന്നായില്ലല്ലോ എന്ന ചിരി. എന്നാൽ രഞ്ജിനിയാവട്ടെ കാര്യപ്രാപ്തിയോട് കൂടി പൈസയും ബിസിനസും കൈകാര്യം ചെയ്യുകയും ടാസ്ക്ക് മുഴുവനാക്കുകയും ചെയ്തു . എന്നാൽ സാബു പരാജയപ്പെട്ടത് കൊണ്ട് ഇവർക്ക് ലക്ഷ്വറി ടാസ്ക്കിൽ വിജയിക്കാൻ കഴിഞ്ഞില്ല .
ബിഗ് ബോസിൽ കാണുന്ന സാബുവാണോ ഫേസ്ബുക്കിൽ കാണുന്ന സാബുവാണോ ശരിക്കും സാബു എന്ന ചർച്ച ഫേസ്‌ബുക്കിൽ സജീവമായിരിക്കുമ്പോഴാണ് ഗെയിമിൽ ജീവിച്ചു പരാജയപ്പെട്ട സാബുവിനെ പ്രേക്ഷകർ കാണുന്നത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ