ജീത്തു ജോസഫിന്റെ ത്രില്ലറില്‍ ബിജു മേനോന്‍

By Web DeskFirst Published Aug 16, 2016, 6:18 AM IST
Highlights

ജീത്തു ജോസഫ് തിരക്കഥയൊരുക്കുന്ന പുതിയ സിനിമിയല്‍ ബിജു മേനോന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജീത്തു ജോസഫിന്റെ തിരക്കഥയില്‍ അന്‍സാര്‍ ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതാദ്യമായാണ് മറ്റൊരു സംവിധായകനു വേണ്ടി ജീത്തു ജോസഫ് തിരക്കഥ എഴുതുന്നത്.

ബിജു മേനോനൊപ്പം ഇന്ദ്രജിത്തും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശിവദയാണ് നായിക. ഒരു ഇമോഷണല്‍ ത്രില്ലറായിരിക്കും ചിത്രം. കേരളത്തിലെ വിവിധ കാടുകളിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിക്കുന്നത്. മുണ്ടക്കയം, കൊച്ചി എന്നിവടങ്ങളിലും ചിത്രം ചിത്രീകരിക്കും.

click me!