കേരളത്തില്‍ 25-ാം ദിനവും 265 തിയറ്ററുകളില്‍ '2018'; കളക്ഷന്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

By Web TeamFirst Published May 29, 2023, 3:22 PM IST
Highlights

ചരിത്രത്തില്‍ ഏറ്റവും കളക്റ്റ് ചെയ്ത മലയാള സിനിമ

മലയാള സിനിമ കാണാന്‍ തിയറ്ററില്‍ ആളില്ലെന്ന മുറവിളി ഉയരുന്ന സമയത്ത് എത്തി, തിയറ്ററുകളില്‍ ജനസാഗരം തന്നെ തീര്‍ക്കുക. ഒപ്പം ഒരുപിടി കളക്ഷന്‍ റെക്കോര്‍ഡുകളും സ്വന്തമാക്കുക. ഏതൊരു നിര്‍മ്മാതാവും സംവിധായകനും താരവും മോഹിക്കുന്ന ഈ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് 2018 സിനിമയുടെ അണിയറക്കാര്‍. ഏറ്റവും പരീക്ഷണഘട്ടത്തില്‍ വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെ തിയറ്ററുകളിലെത്തിയ ചിത്രം നിലവില്‍ മലയാള സിനിമയിലെ ബോക്സ് ഓഫീസ് വിജയമാണ്. ആദ്യമായി 150 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന ചിത്രവും. എന്നാല്‍ ചിത്രത്തിന്‍റെ കളക്ഷന്‍ അവിടംകൊണ്ടും അവസാനിക്കുന്നില്ലെന്ന സൂചനകളാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്നത്.

മെയ് 5 ന് തിയറ്ററുകളിലെത്തിയ ചിത്രം ഇന്ന് 25 ദിനങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. എന്നാല്‍ കേരളത്തിലടക്കം റിലീസ് ചെയ്യപ്പെട്ട മിക്ക കേന്ദ്രങ്ങളിലും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ് ചിത്രം. കേരളത്തില്‍ മാത്രം 265 സ്ക്രീനുകളിലാണ് ചിത്രം ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇതുവരെ നേടിയ കളക്ഷനും പുതിയ പോസ്റ്ററിനൊപ്പം നിര്‍മ്മാതാക്കള്‍ പങ്കുവച്ചിട്ടുണ്ട്. 24 ദിനങ്ങള്‍ കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 160 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

 

അതേസമയം ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക്, ഹിന്ദി മൊഴിമാറ്റ പതിപ്പുകള്‍ ഈ വെള്ളിയാഴ്ച റിലീസ് ചെയ്യപ്പെട്ടിരുന്നു. ഇതില്‍ തെലുങ്ക് പതിപ്പ് മികച്ച ഓപണിംഗ് ആണ് ആന്ധ്ര, തെലങ്കാന മേഖലകളില്‍ നിന്ന് നേടിയത്. വെള്ളി, ശനി ദിവസങ്ങള്‍ കൊണ്ട് 2.73 കോടിയാണ് ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പ് നേടിയിരിക്കുന്നത്. ഒപ്പം തെലുങ്ക് പതിപ്പിന്‍റെ യുഎസ് വിതരണാവകാശവും വിറ്റുപോയിട്ടുണ്ട്. മലയാളം പതിപ്പ് യുകെ ഉള്‍പ്പെടെയുള്ള വിദേശ മാര്‍ക്കറ്റുകളിലും മികച്ച കളക്ഷന്‍ നേടി പ്രദര്‍ശനം തുടരുകയാണ്. ഇക്കാരണങ്ങളാലെല്ലാം ചിത്രം നേടുന്ന ലൈഫ് ടൈം കളക്ഷന്‍ എത്രയാവുമെന്നറിയാനുള്ള കൗതുകത്തിലാണ് ചലച്ചിത്രലോകം.

ALSO READ : വിമാനത്താവളത്തില്‍ കൈയടി, കണ്ണ് നിറഞ്ഞ് സാഗര്‍: വീഡിയോ

click me!