മുരുഗദോസ് മാത്രമല്ല, ശിവകാര്‍ത്തികേയൻ നായകനാകുന്ന ചിത്രം ഹിറ്റാക്കാൻ അനിരുദ്ധുമുണ്ടാകും

Published : Feb 14, 2024, 10:10 PM IST
മുരുഗദോസ് മാത്രമല്ല, ശിവകാര്‍ത്തികേയൻ നായകനാകുന്ന ചിത്രം ഹിറ്റാക്കാൻ അനിരുദ്ധുമുണ്ടാകും

Synopsis

എസ്‍കെ 23ന്റെ അപ്‍ഡേറ്റ് പുറത്ത്.

തമിഴകത്ത് മിനിമിം ഗ്യാരണ്ടിയുള്ള ഒരു താരമാണ് ശിവകാര്‍ത്തികേയൻ. അതിനാല്‍ ശിവകാര്‍ത്തികേയൻ നായകനാകുന്ന ഓരോ സിനിമയ്‍ക്കായും ആരാധകര്‍ കാത്തിരിക്കാറുണ്ട്. എസ്‍കെ 23 എന്ന് വിശേഷണപ്പേരുള്ള ചിത്രമാണ് ശിവകാര്‍ത്തികേയന്റേതായി ഇനി ഒരുങ്ങുക. ശിവകാര്‍ത്തികേയന്റെ എസ്‍കെ 23ന്റെ സിനിമയ്‍ക്ക് തുടക്കമായിരിക്കുകയാണ്. എന്നതാണ് പുതിയ അപ്‍ഡേറ്റ്.

ശിവകാര്‍ത്തികേയൻ നായകനാകുന്ന എസ്‍കെ 23 സംവിധാനം  ചെയ്യുന്നത് എ ആര്‍ മുരുഗദോസാണ്. രുക്മിണി വസന്ത് നായികയാകുന്നു. എ ആര്‍ മുരുഗദോസിന്റെ ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷകളാണ്. സംഗീതം അനിരുദ്ധ് രവിചന്ദ്രറും നിര്‍വഹിക്കുന്നുവെന്നത് ചിത്രത്തിന് ആകര്‍ഷണമാകുന്നു എന്നാണ് റിപ്പോര്‍ട്ട്.

ശിവകാര്‍ത്തികേയൻ നായകനായി വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയത് അയലാനാണ്. അയലാൻ തമിഴ്‍നാട്ടില്‍ മാത്രം 50 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അയലാൻ ഒരു സയൻസ് ഫിക്ഷൻ ചിത്രമായിട്ടായിരുന്നു പ്രദര്‍ശനത്തിന് എത്തിയത്. നടനെന്ന നിലയില്‍ ശിവകാര്‍ത്തികേയന്റെ വേറിട്ട കഥാപാത്രമായിരുന്നു അയലാനിലേത്.

അയലാനായി ഒരു പ്രതിഫലവും വാങ്ങിച്ചിട്ടില്ലെന്ന് പറഞ്ഞിരുന്നു നായകൻ ശിവകാര്‍ത്തികേയൻ എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിനിമ റിലീസാകുക എന്നതാണ് തനിക്ക് തന്റെ ശമ്പളത്തേക്കാള്‍ പ്രധാനം എന്നും നടൻ ശിവകാര്‍ത്തികേയൻ നേരത്തെ വ്യക്തമാക്കിയതായി ട്രേഡ് അനലിസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ശിവകാര്‍ത്തികേയൻ നായകനായ അയലാൻ സിനിമ സംവിധാനം ചെയ്‍തത് ആര്‍ രവികുമാറാണ്. രാകുല്‍ പ്രീത് സിംഗാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ നായികയായി എത്തിയത്. കൊടപടി ജെ രാജേഷാണ് നിര്‍മാണം. ഛായാഗ്രാഹണം നിരവ് ഷായാണ്. എന്തായാലും ശിവകാര്‍ത്തികേയൻ നായകനായ പുതിയ ചിത്രവും വൻ ഹിറ്റായി മാറിയിരിക്കുന്നു എന്നാണ് ബോക്സ് ഓഫിസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.

Read More: തമിഴകത്ത് ഒന്നാമനും രണ്ടാമനും ആരൊക്കെ?, താരങ്ങളുടെ പട്ടിക പുറത്തുവിട്ടു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ബജറ്റ് വെറും 7 കോടി; കളക്ഷന്‍ 300 മടങ്ങ്! സിനിമാ ലോകത്തെ ഞെട്ടിച്ച് ഒരു വമ്പന്‍ വിജയം
100 കോടിയിലേക്കുള്ള ചുവടോ? ബോക്സ് ഓഫീസിൽ കുതിച്ച് മോളിവുഡ് ടൈംസ്- കളക്ഷൻ കണക്ക്